ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നടനും അവതാരകനുമായ മിഥുന് രമേഷിന് ബെല്‍സ് പാള്‍സി രോഗം ബാധിച്ചത്. സമൂഹമാധ്യത്തിലൂടെയാണ് അസുഖവിവരം മിഥുന് ആരാധകരെ അറിയിച്ചത്. കുറച്ച് ദിവസങ്ങളുടെ ചികിത്സയ്ക്കുശേഷം രോഗം മാറുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് ബാധിച്ച അസുഖം മാറാന്‍ വേണ്ടി ഭാര്യ ലക്ഷ്മി തിരുപ്പതിയില്‍ ചെന്ന് മൊട്ടയടിക്കാം എന്ന് പ്രാര്‍ത്ഥിച്ചെന്നും അതിപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് മിഥുന്. ഒപ്പം തിരുപ്പതിയില്‍ എത്തി മൊട്ടയടിച്ച ലക്ഷ്മിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. മൊട്ടൈ ബോസ് ലക്ഷ്മി എന്ന് പറഞ്ഞാണ് മിഥുന് ചിത്രം പങ്കുവച്ചത്.
‘എന്റെ ബെല്‍സ് പാള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറേ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ടുതന്നെയാണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷേ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു. അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാമെന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ടകുട്ടിയായി. ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് ചോദിക്കാന്‍? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവര്‍ത്തിക്ക് നന്ദി.’ മിഥുന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മിഥുന്റെ ചിത്രങ്ങള്‍ക്ക് അനവധി കമന്റുകളാണ് വരുന്നത്. ലക്ഷ്മിയുടെ ഈ സ്നേഹം കണ്ട് ഞങ്ങളുടെ കണ്ണ് നിറയുന്നുവെന്നും എന്നും ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പലരും കമന്റ് ബോക്സില്‍ കുറിച്ചിട്ടു.
Recent Comments