മക്കളോടൊപ്പം എന്ന തലക്കെട്ടില്‍ നാദിര്‍ഷ ഇന്ന് രാവിലെ തന്റെ ഫെയ്സ് ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇടവും വലവുമായി വാപ്പയുടെ കവിളത്ത് പിടിച്ചുനില്‍ക്കുന്ന നാദിര്‍ഷയുടെ പൊന്നോമനകള്‍. ആയിഷ നാദിര്‍ഷയും ഖദീജ നാദിര്‍ഷയും. ഇടതുവശത്ത് നില്‍ക്കുന്നതാണ് ആയിഷ. ആയിഷയുടെ വിവാഹമാണ് വരുന്ന ഫെബ്രുവരി 11 ന്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന് ബിലാലാണ് വരന്. ഫെബ്രുവരി 11 വ്യാഴാഴ്ച കാസര്‍ഗോഡ് വെച്ചാണ് വിവാഹം.

ദുബായില്‍നിന്ന് ഫാഷന്‍ മെര്ച്ചന്റൈസിംഗില് ബിരുദം നേടിയിട്ടുണ്ട് ആയിഷ. വ്യവസായിയാണ് ബിലാല്‍.

Recent Comments