ഒരു കാലത്ത് മിമിക്രി വേദിയിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു നാദിര്‍ഷ-അബി-ദിലീപ് കൂട്ടുകെട്ട്. മിമിക്രി വേദികളില്‍ മാത്രമല്ല, ദേ മാവേലി കൊമ്പത്ത് പോലെയുള്ള കാസറ്റുകളിലൂടെയും അവരുടെ ശബ്ദം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പരിചിതമായിരുന്നു. പിന്നീട് സിനിമതന്നെയാണ് അവരെ വഴിപിരിച്ചതും. അബിയാണ് സിനിമയില്‍ ആദ്യമെത്തിയതെങ്കിലും സിനിമയുടെ നെറുകയില്‍ എത്തിച്ചേര്‍ന്നത് ദിലീപായിരുന്നു. നാദിര്ഷയാകട്ടെ ഇന്ന് മലയാളസിനിമയിലെ ഏറ്റവും മൂല്യമുള്ള സംവിധായകരില്‍ ഒരാളാണ്. അടുത്തിടെയാണ് ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥന് എന്ന സിനിമ നാദിര്‍ഷ സംവിധാനം ചെയ്തതും. ഇപ്പോഴിതാ അകാലത്തില്‍ പൊലിഞ്ഞുപോയ അവരുടെ ആത്മസുഹൃത്ത് അബിയുടെ മകന് ഷെയിന്‍ നിഗത്തെവച്ച് പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷ. നിഷാദ് കോയയാണ് ഈ ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. വളരെ പുതുമയുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments