തെലുങ്ക് സൂപ്പര്‍താരം നാഗ ചൈതന്യയുടെ 36-ാം ജന്മദിനമായിരുന്നു ഇന്ന്. ഇതിനോടനുബന്ധിച്ച് സംവിധായകന് വെങ്കട്ട് പ്രഭുവിനൊപ്പമുള്ള താരത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കസ്റ്റഡി എന്നാണ് ചിത്രത്തിന്റെ പേര്. കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷന്‍ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്ക്രീന്‍ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് നാഗചൈതന്യയുടേത്. മുറിവേറ്റിട്ടും തോല്‍ക്കാത്ത നായകനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. റൊമാന്റിക് കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.
തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴില്‍ നാഗചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും യുവന് ശങ്കര്‍ രാജയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇതാദ്യമായിട്ടാണ് അച്ഛനും മകനും ചേര്‍ന്ന് ഒരു സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ആര് കതിര് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വെങ്കട്ട് രാജനാണ്.
സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. പിആര്‍ഒ എസ് ദിനേശ്, ശബരി.
Recent Comments