നാഗചൈതന്യയും സായിപല്ലവിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം തണ്ടേലിന് തുടക്കമായി. ചന്ദൂ മൊണ്ടേടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍വെച്ച് നടന്ന പൂജാച്ചടങ്ങില്‍ നാഗാര്‍ജുന അക്കിനേനിയും വെങ്കടേഷ് ദഗുബട്ടിയുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ പങ്കെടുത്തു. മത്സ്യതൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായാണ് സായി പല്ലവി എത്തുന്നത്. ഇരുവരും ജോഡികളാകുന്ന രണ്ടാമത്തെ ചിത്രമാണിത്. 2021 ല്‍ പുറത്തിറങ്ങിയ ലൗസ്റ്റോറിയാണ് ഇരുവരും ഒന്നിച്ച ആദ്യചിത്രം.
ജിഎ2 പിക്ചേഴ്സിന്റെ ബാനറില്‍ ബണ്ണി വാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അരവിന്ദും നിര്മ്മാണ് പങ്കാളിയാണ്. ദേവിശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്.
അല്‍ഫോന്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി മലയാള അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് ദുല്‍ഖര്‍ സല്മാന് നായകനായ കലിയിലും ഫഹദ് ഫാസില്‍ നായകനായ അതിരനിലും അഭിനയിച്ചു.
Recent Comments