പ്രശസ്ത തെന്നിന്ത്യന്‍ താരം നമിത നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അവര്‍ ഈ മാസം 23 ന് തിരുവനന്തപുരത്തെത്തും. 26 നാണ് ചിത്രത്തിന്റെ പൂജ. ടൈറ്റില്‍ ലുക്ക് പോസ്റ്ററിന്റെ റിലീസും അന്ന് നടക്കും.
നമിത ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്. നമിതാസ് പ്രൊഡക്ഷന്‍ എന്നാണ് കമ്പനിയുടെ പേര്. ഈ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും നമിതയാണ്.
ആര്.എല്‍. രവിയും മാത്യൂസ് സ്കറിയയുമാണ് സംവിധായകര്‍. ഇരുവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നമിതയെ കേന്ദ്രകഥാപാത്രമാക്കി മിയ എന്നൊരു തമിഴ് ചിത്രവും ഇതിനുമുമ്പ് ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം സമുദ്രകനിയുടെ കീഴില്‍ സംവിധാനസഹായികളായിരുന്നു ഇരുവരും.
ഒരു ബ്ലോഗറുടെ വേഷമാണ് നമിതയ്ക്ക് ഈ ചിത്രത്തില്‍. ബ്രിട്ടീഷ് അധിനിവേശ കാലത്തിനുശേഷം അവര്‍ ഉപേക്ഷിച്ചുപോയ വനമധ്യത്തിലുള്ള ദുരൂഹമായ ഒരു എസ്റ്റേറ്റിന്റെ കഥ പകര്‍ത്താനായി അവരെത്തുന്നതും അതിനിടയില്‍ അവിടുത്തെ പൊട്ടക്കിണറ്റില്‍ അകപ്പെടുന്നതും അവിടുന്നവരെ രക്ഷപ്പെടുത്താനായി ഒരു നായ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.
ഇതിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഗംഭീരമായൊരു കിണറിന്റെ സെറ്റൊരുക്കുകയാണ് കലാസംവിധായകനായ അനില്‍ കുമ്പഴ. 35 അടി താഴ്ചയിലാണ് കിണറിന്റെ സെറ്റ് പണിയുന്നത്. സിനിമയുടെ വലിയൊരു ഭാഗം ഷൂട്ട് ചെയ്യേണ്ടത് ഇവിടായതുകൊണ്ട് വളരെ വിശാലമായ സ്പെയ്സിലാണ് സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നതും.
നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലുമായി റീമേക്ക് ചെയ്യും. കേരളത്തിനു പുറമെ പോണ്ടിച്ചേരിയാണ് മറ്റൊരു ലൊക്കേഷന്‍.
നമിതാസ് പ്രൊഡക്ഷനോടൊപ്പം സുഭാഷ് നാഥിന്റെ എസ്. നാഥ് ഫിലിംസും ഈ പോജക്ടിന്റെ നിര്‍മ്മാണ പങ്കാളികയാണ്.
Recent Comments