നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ‘സിഗ്നേച്ചര്‍’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘അട്ടപ്പാടി സോങ്ങ്’ നടന് ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പന് തങ്കരാജ് മാഷാണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്.
എറണാകുളത്തു വച്ച് നടന്ന ചടങ്ങില്‍ നഞ്ചിയമ്മയെ അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് പൊന്നാടയണിയിച്ചു. അതിനുശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേര്‍ന്ന് പാട്ട് റിലീസ് ചെയ്തത്. നഞ്ചിയമ്മയെ ദിലീപ് അഭിനന്ദിച്ചു. വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടെന്നാണ് ദിലീപ് നഞ്ചിയമ്മയോട് പറഞ്ഞത്.
കാര്‍ത്തിക് രാമകൃഷ്ണന്, ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ‘സിഗ്നേച്ചര്‍’ നവംബര്‍ 18-ന് തീയറ്ററുകളിലേക്ക് എത്തും.
Recent Comments