ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയിലായത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്. ശ്വേതാ മേനോന്റെ പരാതിയില്‍ ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴാം തീയതി ശ്വേതാ മേനോന് മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ടെത്തി മൊഴി നല്‍കും.
ഇക്കാര്യത്തില്‍ മാതൃകപരമായ നീക്കമാണ് ശ്വേതാ നടത്തിയിരിക്കുന്നത്. മോശമായി പെരുമാറിയതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണ ശരങ്ങളുമായി മാധ്യമങ്ങളില്‍ നിറയുന്നത് അവരുടെ സംശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രവണതയാണ്. അതേ സമയം അപകീര്‍ത്തികരമായ പരാമര്‍ശനത്തിന് തല്‍ക്ഷണം നിയമത്തിന്റെ വഴിയിലൂടെ മറുപടി കൊടുത്തത് ശ്വേതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍സാക്ഷ്യമാണ്.
തങ്ങള്‍ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളോട് പ്രതികരിക്കാന്‍ പല സ്ത്രീകളും മുന്നോട്ട് വരാറില്ല. ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാത്തിടത്തോളം കാലം സമൂഹത്തിലെ ഭോഷന്മാര് ചീര്‍ത്ത് ചീര്‍ത്ത് വരുക തന്നെ ചെയ്യും. അതിനാല്‍ ശ്വേത നിയമ നടപടി സ്വീകരിച്ചത് ശ്വേതയ്ക്ക് വേണ്ടി മാത്രമല്ല, കേരളത്തിലെ മൊത്തം സ്ത്രീ സമൂഹത്തിന് വേണ്ടിയാണെന്ന് പറയേണ്ടിവരും.
ഒരു ക്യാമറയും സോഷ്യല്‍മീഡി പ്ലാറ്റ്ഫോമും ഉണ്ടെങ്കില്‍ ഏത് സ്ത്രീയെയും വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കാം എന്ന് കരുതുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു സൂക്ഷമ ന്യൂനപക്ഷം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നത് സമൂഹത്തിലെ ഇത്തരം മനോഭാവമുള്ളവരെ കൂടിയാണ്. എന്നാല്‍ മാധ്യമങ്ങളുടെ ചര്‍ച്ചകളില്‍ വഴി തെറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റു പലതിനും വേണ്ടി നടിമാര്‍ ഉപയോഗിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ശ്വേതാ മേനോന്റെ ഈ ഇടപെടല്‍ പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്.
Recent Comments