2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറില്‍ തന്നെ ഏറ്റവും വലിയ കളക്ഷന്‍ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മിച്ച് ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നാനി 33 ഒരുങ്ങുകയാണ്.
ദസറയിലൂടെ ശ്രീകാന്ത് ഒഡേല മികച്ച തുടക്കമാണ് നടത്തിയത്. ബോക്സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കല്‍ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയില്‍ ശ്രീകാന്ത് ഒഡേല പ്രശംസിക്കപ്പെട്ടിരുന്നു. നാനിയെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സംവിധായകന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നത്.

വയലന്റ് അനൗണ്‍സ്മെന്റ് പോസ്റ്ററാണ് പുറത്ത് വന്നത്. കൂറ്റന്‍ താടിയും മീശ പിരിച്ചും നാനിയെ പോസ്റ്ററില്‍ കാണാം. സ്റ്റൈലായി സിഗരറ്റ് വലിക്കുന്നതും പോസ്റ്ററില്‍ കാണാം.

ദസറയ്ക്ക് ശേഷം മറ്റൊരു മാസ് കഥാപാത്രമാണ് ഒരുങ്ങുന്നത്. വന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രത്യേക ജോണറില്‍ ഒതുങ്ങാതെ വ്യക്തമായി പല സബ്ജക്ടുകള്‍ തിരഞ്ഞെടുക്കുകയാണ്. ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് നാനി. 2025 വേനല്‍ക്കാലത്ത് ചിത്രം തീയേറ്ററുകളിലെത്തും. പിആര്‍ഒ ശബരി.
Recent Comments