മാര്‍ച്ച് 3-ാം തീയതിയാണ് ലോകമൊട്ടുക്കുമുള്ള തീയേറ്ററുകളില്‍ നാരദന് പ്രദര്ശനത്തിനെത്തുന്നതെങ്കിലും ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഇന്ന് മുംബൈയില്‍ അരങ്ങേറും. ഇന്ന് രാത്രി 8.30 ന് അന്ധേരി വെസ്റ്റിലുള്ള പി.വി.ആര്. ഐക്കോണിലാണ് ഷോ സ്ട്രീം ചെയ്യുന്നത്. നാരദന് കാണാന്‍ ഇന്ത്യയിലെ പ്രമുഖ സംവിധായകരെയും മാധ്യമപ്രവര്‍ത്തകരെയും ഫിലിം ക്രിട്ടിക്സുകളെയും ക്ഷണിച്ചിട്ടുണ്ട്. കരണ്‍ ജോഹര്‍, അനുപമ ചോപ്ര, മായങ്ക് ശേഖര്‍, തരണ്‍ ആദര്‍ശ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാനായി സംവിധായകന് ആഷിക്ക് അബു, നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള, തിരക്കഥാകൃത്ത് ഉണ്ണി ആര്, അഭിനേതാക്കളായ ടൊവിനോ തോമസ്, ഷറഫുദ്ദീന്, അന്നാ ബെന്‍, റിമാ കല്ലിങ്കല്‍ തുടങ്ങിയവരും മുംബൈയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ മാധ്യമങ്ങളെയും മാധ്യമപ്രര്ത്തകരെയും ഇവര്‍ കാണുന്നുണ്ട്.
Recent Comments