പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീര്‍വാദത്തോടെ വിവാഹജീവിതത്തില്‍ പ്രവേശിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യയും ശ്രേയസ് മോഹനും. വധൂവരന്മാരെ അനുഗ്രഹിക്കുക മാത്രമല്ല, പ്രധാനമന്ത്രി ശ്രേയസിന് ഭാഗ്യയെ കൈപിടിച്ച് നല്‍കുകയും ചെയ്തു. ശേഷം ഭാഗ്യയും ശ്രേയസ് മോഹനും അദ്ദേഹത്തിന്റെ കാല് തൊട്ടു വന്ദിച്ചു.
ഇതിലൂടെ ഒരു അപൂര്‍വ നിയോഗത്തിന്റെ ഭാഗമായിരിക്കുകയാണ് സുരേഷ് ഗോപിയും കുടുംബവും. ചെറുപ്രായത്തില്‍ തന്നെ ലൗകിക ജീവിതവും ഗൃഹസ്ഥാശ്രമവും വെടിഞ്ഞ വ്യക്തിയാണ് മോദി. അങ്ങനെയുള്ള വ്യക്തിക്ക് യാഥൃശ്ചികമായി കൈപിടിച്ച് കൊടുത്തതിലൂടെ കന്യാദാനത്തിലും പങ്കുകൊണ്ടിരിക്കുകയാണ്. അതിനൊരു നിമിത്തമാവുക എന്ന നിയോഗമാണ് ഈ വിവാഹത്തിലൂടെ സുരേഷ് ഗോപിയെ തേടി വന്നിരിക്കുന്നത്.
ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരം ഒരു അച്ഛന് നിര്വഹിക്കണ്ട ഏറ്റവും ശ്രേഷ്ഠമായ കര്‍മ്മമാണ് കന്യാദാനം. മോദി ഇതിന് മുമ്പോ ശേഷമോ ഇത്തരമൊരു ചടങ്ങില്‍ ഭാഗവാക്കാവുന്നതിനുള്ള സാധ്യതകള്‍ അന്യമാണ്. നാടിന്റെ പ്രധാനമന്ത്രിയായ അത്തരമൊരു വ്യക്തി കന്യാദാനത്തില്‍ പങ്കുകൊണ്ടു എന്നതും ഉത്കൃഷ്ഠമാണ്. സുരേഷ് ഗോപിയുടെയും മകള്‍ ഭാഗ്യയുടെയും ഭാഗ്യമായി വേണം ഇതിനെ വിലയിരുത്താന്‍.
ഗുരുവായൂരിലെ ബാക്കിയുള്ള വിവാഹങ്ങള്‍ മുടങ്ങും എന്നൊരു അഭ്യൂഹം പൊതുജനത്തിന്റെ ഇടയില്‍ പലരും പടര്‍ത്തിയിരുന്നു. അങ്ങനെയൊരു മുടക്കം ഉണ്ടായില്ല എന്ന് മാത്രമല്ല മറ്റു നവദമ്പതിമാരെ പ്രധാനമന്ത്രി അനുഗ്രഹിക്കുകയും അയോധ്യയിലെ അക്ഷതം കൈമാറുകയും ചെയ്തു. സുരേഷ് ഗോപി മുന്‍കൈ എടുത്താണ് അത് നടപ്പിലാക്കിയത്. ഇതിലൂടെ അച്ഛന് എന്ന പദവിയുടെ പൂര്‍ണത കൈവരിക്കുകയാണ് സുരേഷ് ഗോപി.
Recent Comments