യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 23ന് അദ്ദേഹം യുക്രെയ്ന് സന്ദര്‍ശിക്കും. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനമാണ്. നേരത്തെ പ്രധാനമന്ത്രി മോദി റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .അതിനു ശേഷമാണ് യുക്രെയ്ന് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തോടെ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുവാന്‍ കഴിയുമെന്നാണ് ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ വ്ളാഡമിര്‍ സെലന്‍സ്കി അപലപിച്ചിരുന്നു. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. റഷ്യ സന്ദര്‍ശിക്കുന്നതിനു മുമ്പ് ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Recent Comments