69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡെല്‍ഹി വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.
മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന് എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. ഉണ്ണി മുകുന്ദന് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദന്റെ അച്ഛന് മുകുന്ദന് മഠത്തിപ്പറമ്പില്‍ പുരസ്കാരം ഏറ്റുവാങ്ങി. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ച് അഭിമാന നിമിഷം എന്ന് ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി സംവിധായകന് റോജിന്‍ തോമസും നിര്‍മാതാവ് വിജയ് ബാബുവും പുരസ്കാരം ഏറ്റുവാങ്ങി. ഹോമിലെ തന്നെ പ്രകടനത്തിന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. നായാട്ടിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്.
പുഷ്പ ദി റൈസിലെ അഭിനയത്തിന് അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൃതി സനോണും ആലിയ ഭട്ടും പങ്കിട്ടു. മികച്ച ഫീച്ചര്‍ ഫിലിമിന് മാധവനും ജനപ്രിയ ചിത്രത്തിന് എസ്എസ് രാജമൗലിയും പുരസ്കാരം ഏറ്റുവാങ്ങി.
Recent Comments