രാജ്യത്തെ വിനോദ, വാര്‍ത്താ ചാനലുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ആന്റ് ഡിജിറ്റല്‍ ഫൗണ്ടേഷന് അദ്ധ്യക്ഷനും ഡിസ്നി ഹോട്ട് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റുമായ കെ. മാധവന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സംപ്രേക്ഷണ രംഗവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ കെ. മാധവന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
സംപ്രേക്ഷണ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു ദേശീയ മാധ്യമ, വിനോദ നയത്തിന് രൂപം നല്‍കണമെന്ന് കെ. മാധവന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ദേശീയ നയം വരുന്നത് മാധ്യമങ്ങള്‍ക്കും നിയന്ത്രണ ഏജന്‍സികള്‍ക്കും വ്യക്തത നല്‍കുമെന്നും കെ. മാധവന് ചൂണ്ടിക്കാട്ടി. ഇതിനായി ഐബിഡിഎഫ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും കെ. മാധവന് പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിക്കറ്റിനു ശേഷം രാജ്യത്ത് കബഡി ഏറെ പ്രചാരമുള്ള കായിക ഇനമായി മാറുന്നതിന് കെ മാധവന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ സ്പോര്‍ട്ട്സ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇതേ മാതൃകയില്‍ മറ്റു കായിക ഇനങ്ങളുടെ വികസനം സാധ്യമാക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.
Recent Comments