സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഒന്നാം സമ്മാനം കർണാടക സ്വദേശിയായ അൽത്താഫിന്. കഴിഞ്ഞ മാസം ബെത്തേരിയിൽനിന്നാണ് അൽത്താഫ് ലോട്ടറി എടുത്തത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുന്ന അൽത്താഫ് 15 വർഷമായി ലോട്ടറി എടുക്കാറുണ്ട്. ഇപ്പോഴാണ് ഭാഗ്യദേവത തുണച്ചത്.
വയനാട് സുൽത്താൻ ബത്തേരിയിലുള്ള നാഗരാജിന്റെ കടയിൽ നിന്ന് വിറ്റുപോയ ടിക്കറ്റിനാണ് 25 കോടി അടിച്ചത്. ഒരുമാസം മുമ്പ് തന്റെ കടയിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിതെന്നും ആരാണ് വാങ്ങിയതെന്ന് അറിയില്ലെന്നും നാഗരാജ് ഇന്നലെ പറഞ്ഞിരുന്നു.
25 കോടിയാണ് ഓണം ബമ്പർ അടിച്ചയാൾക്ക് ഒന്നാം സമ്മാനമായി കിട്ടുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനം കൂടാതെ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ലഭിക്കും. 50 ലക്ഷം രൂപ മൂന്നാം സമ്മാനം, യഥാക്രമം അഞ്ച് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നാലും അഞ്ചും സമ്മാനങ്ങളും, 500 രൂപ അവസാന സമ്മാനവുമായി ലഭിക്കും.
Recent Comments