കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിനായി നാവിക സേനയും. കഴിഞ്ഞ ദിവസം കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. പൂര്‍ണ തോതിലുള്ള ഒരു തെരച്ചിലാവും ഇന്ന് നടത്തുക. നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വര്‍ മാല്‍പേയുടെ ഒരു സംഘവും തെരച്ചിലില്‍ പങ്കെടുക്കും. നാവിക സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കുമെന്ന് കാര്‍വര്‍ എസ് പി നാരായണ നേരത്തെ വ്യക്തമാക്കിയിയിരുന്നു.
പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ് പി പറഞ്ഞു. ഇന്ന് ജില്ലയില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലര്‍ട്ടുകളും ഇല്ല. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങള്‍ ഇന്ന് തെരച്ചിലില്‍ പങ്കെടുക്കുമെന്നും എസ് പി അറിയിച്ചു. നാവിക സേന, എസ് ഡി ആര്‍എഫ്, എന്‍ഡിആര്‍എഫ് പൊലീസ് എന്നീ സേനകള്‍ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റര്‍ റൂട്ടീന്‍ തെരച്ചിലിന്റെ ഭാഗമായി സര്‍വയലന്‍സ് സഹായത്തിനും ഉണ്ടാകുമെന്ന് എസ് പി വ്യക്തമാക്കി.
Recent Comments