ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തമിഴ് സംവിധായകന് വിഘ്നേഷ് ശിവനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ശേഷം മാലി ദ്വീപില്‍ വച്ചാണ് സുഹൃത്തുകള്‍ക്കും സാഹപ്രവര്ത്തകര്ക്കും റിസപ്ഷന് ഒരുക്കിയിരിക്കുന്നത്.
വിഘ്നേഷ് ആദ്യമായി സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.
നിലവില്‍ ഇരുവരുടെയും ചിത്രമായ ‘കാതുവാക്കുളെ രണ്ട് കാതല്‍’ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സംവിധായകന് കൂടിയായ വിഘ്നേഷിന്റെ റൗഡി പിക്ചര്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Recent Comments