ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകന് അറ്റ്ലീ ഒരുക്കുന്ന ബോളിവുഡില്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി. നയന്‍താരയ്ക്ക് പകരം സാമന്ത ചിത്രത്തിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനുമുമ്പ് തെരി, മെര്‍സര്‍ തുടങ്ങിയ ആറ്റ്ലി ചിത്രങ്ങളുടെ നായികയായി സാമന്ത അഭിനയിച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ പുനെയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കിങ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായതിനെതുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അനിശ്ചിതമായി നീണ്ടു പോവുകയാണ്. ഷാരൂഖ് എന്ന് തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചിത്രീകരണം നീണ്ടു പോകുമെന്നതിനാല്‍ ഡേറ്റ്ക്ലാഷ് ഉണ്ടാവാനിടയുണ്ട്. അതുകൊണ്ടാണ് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന് അറിയുന്നു. ഇതാണ് സാമന്തയുടെ പ്രവേശനത്തിന് വഴിയൊരുക്കിയത്. പ്രോജക്ട് കമ്മിറ്റ് ചെയ്താല്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം സാമന്ത അഭിനയിക്കുന്ന ചിത്രംകൂടിയാകും ഇത്.
പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രംകൂടിയാണിത്.
Recent Comments