ഇക്കഴിഞ്ഞ് ജൂണ്‍ 9-ാം തീയതിയായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ചെന്നൈയിലെ മഹാബലിപ്പുരത്തുള്ള ഷെറാട്ടന്‍ ഫോര്പോയിന്റ്്സ് റിസോര്‍ട്ടില്‍വച്ചായിരുന്നു വിവാഹവും വിവാഹനാന്തര ചടങ്ങുകളും. പത്രമാധ്യമങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയിരുന്നു. വിവാഹദിവസം ഔദ്യോഗികമായി പുറത്തുവിട്ട ചില ചിത്രങ്ങള്‍ മാത്രമാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ നയന്‍താര വിഘ്നേഷ് ശിവന്റെ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. മണിരത്നം, രജനികാന്ത്, ഷാരുഖ് ഖാന്, സൂര്യ, ജ്യോതിക, വിജയ് സേതുപതി, ആറ്റ്ലി, അനിരുദ്ധ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
വിവാഹച്ചടങ്ങുകള്‍ ചിത്രീകരിക്കാനുള്ള അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു. ഇതിനുവേണ്ടി വന്‍ തുക ചെലവിട്ടിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഇനിയും അത് സ്ട്രീം ചെയ്തിട്ടില്ല.
Recent Comments