മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താര ജോയിന്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് നയന്‍താര സെറ്റിലെത്തിയത്. ഇന്നുകൂടി അവര്‍ സെറ്റിലുണ്ടാകും. അതോടെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാകും. അടുത്ത ഷെഡ്യൂള്‍ ഡെല്‍ഹിയില്‍ നടക്കും. മമ്മൂട്ടിയും മോഹന്‍ലാലും നയന്‍താരയും ഫഹദ് ഫാസിലുമടക്കമുള്ള താരങ്ങളുടെ കോമ്പിനേഷനുകള്‍ ചിത്രീകരിക്കുന്നത് ഡെല്‍ഹിയിലാണ്.
2016 ല്‍ പ്രദര്‍ശനത്തിനെത്തിയ എ.കെ. സാജന് ചിത്രമായ പുതിയ നിയമം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിച്ചത്. അഡ്വ. ലൂയീസ് പോത്തന് എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യവേഷമായിരുന്നു നയന്‍താരയ്ക്ക്. വാസുകി അയ്യര്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതിന് തൊട്ടുമുമ്പ് സിദ്ധിക്ക് സംവിധാനം ചെയ്ത ഭാസ്കര്‍ ദി റാസ്ക്കലിലാണ് ഇരുവരും ഒന്നിച്ചത്. ട്വന്റി20, തസ്ക്കരവീരന്‍, രാപ്പകല്‍ ഇവയാണ് മറ്റു ചിത്രങ്ങള്‍.
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് ആയിരുന്നു നയന്‍താര ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
മമ്മൂട്ടിയും മോഹന്‍ലാലും നയന്‍താരയും കൂടാതെ ഫഹദ് ഫാസില്‍, രഞ്ജിപണിക്കര്‍, രാജീവ് മേനോന്, രേവതി, ദര്‍ശന രാജേന്ദ്രന് തുടങ്ങി നിരവധിപ്പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
Recent Comments