വിഎം സുധീരന് ആദര്‍ശ ധീരനാണോ എന്ന് ഉടന്‍ അറിയാം. ഇത് പറഞ്ഞത് എന്‍സിപി (അജിത് പവാര്‍ വിഭാഗം) സംസ്ഥാന പ്രസിഡണ്ട് എന്‍എ മുഹമ്മദ് കുട്ടിയാണ്. കേരള രാഷ്ട്രീയത്തില്‍ ആദര്‍ശ ശുദ്ധികൊണ്ട് വ്യത്യസ്തനായ നേതാവാണ് വി.എം. സുധീരന്. കോണ്‍ഗ്രസ്സ് സംഘടനാ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴും അഴിമതിയുടെയോ സ്വജന പക്ഷപാതത്തിന്റെയോ കറ താന്‍ ധരിക്കുന്ന ഖദര്‍ വസ്ത്രത്തില്‍ പുരളാതിരിക്കാന്‍ ബദ്ധ ശ്രദ്ധനായിരുന്നു ഇതേ വരെയുള്ള ജീവിത കാലത്തിലുടനീളം സുധീരന്. സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദനെ പോലെയാണ് അദ്ദേഹം.
വി എം സുധീരന് ആദര്‍ശ ധീരനാണോ എന്ന് ഉടന്‍ അറിയാം എന്ന പദപ്രയോഗത്തിനിടയാക്കിയത് ഈ വര്‍ഷത്തെ പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം വി എം സുധീരനു നല്കാന് തീരുമാനിച്ചതോടെയാണ്. അഴിമതിരഹിത പൊതുപ്രവര്‍ത്തകനും എര്‍സി.പി നേതാവുമായിരുന്ന ഉഴവൂര്‍ വിജയന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് വി എം സുധീരന് നല്കാന് തീരുമാനിച്ചത്. വി എം സുധീരന് അവാര്‍ഡ് നല്കുന്നതില് ആര്‍ക്കും എതിര്‍പ്പില്ല. അതേ സമയം സുധീരനു അവാര്‍ഡ് കൊടുക്കുന്നത് എന്‍സിപി നേതാവ് പിസി ചാക്കോയാണ്. ഇതാണ് തര്‍ക്കത്തിനു കാരണം. കളങ്കിതനായ വ്യക്തിയില്‍ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നത് വി.എം സുധീരന് അപമാനമാണെന്ന് ഔദ്യോഗിക എന്‍.സി.പി (അജിത് പവാര്‍)നേതാവ് എന്‍.എ.മുഹമ്മദ് കുട്ടി ഓര്‍മ്മിപ്പിക്കുന്നു. പുരസ്ക്കാര ചടങ്ങില്‍ മന്ത്രി എകെ ശശീന്ദ്രന്റെ സാന്നിധ്യവുമുണ്ട്. പിസി ചാക്കോയെക്കുറിച്ച് എന്‍.എ. മുഹമ്മദ് കുട്ടി വിശദീകരിച്ചത് ഇങ്ങനെയാണ്
‘അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്ന പി സി ചാക്കോയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങേണ്ടിവന്നാല്‍ അത് വിഎം സുധീരന് അപമാനവും അന്തരിച്ച നേതാവ് ഉഴവൂര്‍ വിജയനെ അവഹേളിക്കലുമാവും. പിഎസ്സി അംഗത്തെ നിയമിക്കുന്നതിന് വന്‍തുക കോഴവാങ്ങിയ വിജിലന്‍സ് കേസില്‍ പ്രതികളാണ് പിസി ചാക്കോയും മന്ത്രി എകെ ശശീന്ദ്രനും. ഈ സാഹചര്യത്തിലാണ് പിസി ചാക്കോയില്‍ നിന്ന് പുരസ്കാരം വാങ്ങുന്നതില്‍ നിന്ന് പിന്മാറണമെന്ന് സുധീരനോട് അഭ്യര്‍ത്ഥിക്കുന്നത്. തനിക്കെതിരെയുള്ള അഴിമതിയുടെ പാപഭാരം മറച്ചുപിടിക്കുന്നതിനാണ് ഉഴവൂര്‍ വിജയന്റെ പേരിലുള്ള പുരസ്കാരം നല്‍കുന്നതിന് എന്‍സിപി എസ് നേതാവായ പിസി ചാക്കോ രംഗത്ത് വന്നിട്ടുള്ളത്. ഉഴവൂര്‍ വിജയനെ മറയാക്കി നല്ലപിള്ള ചമയാനാണ് പി സി ചാക്കോ ശ്രമിക്കുന്നത്.’ എന്ന് എന്‍.എ.മുഹമ്മദ് കുട്ടി പറഞ്ഞു.
അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇത് വഴി ചെയ്യുന്നതെന്നാണ് പിസി ചാക്കോ പറഞ്ഞത്. എന്‍.എ. മുഹമ്മദ് കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹം ഇപ്പോള്‍ ബിജെപിയുടെ ഘടകക്ഷിയിലെ നേതാവാണെന്നും ചാക്കോയുടെ അനുയായികള്‍ വ്യക്തമാക്കി.
Recent Comments