ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. മധ്യപ്രദേശില്‍ നിന്നും മലയാളിയായ ജോര്‍ജ് കര്യനും രാജ്യസഭ എംപിയായി.
ഇന്നലെ (ആഗസ്റ്റ് 27) നടന്ന രാജ്യസഭ തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒമ്പത് അംഗങ്ങള്‍ വിജയിച്ചതോടെ ബിജെപിയുടെ അംഗബലം 96 ലെത്തി .അതോടെ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 112 അംഗങ്ങളായി. ഇന്നലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരില്‍ എന്‍ഡിഎ സഖ്യകക്ഷികളായ അജിത് പവാര്‍ വിഭാഗം രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്.
കോണ്‍ഗ്രസിലെ ഒരു അംഗവും തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ പ്രതിപക്ഷ അംഗസംഖ്യ 85 ആയി. രാജ്യസഭയില്‍ 245 സീറ്റുകളാണുള്ളത്, നിലവില്‍ എട്ട് ഒഴിവുകള്‍ ഉണ്ട്. ജമ്മു കശ്മീരില്‍ നിന്ന് നാല്, നാല് നോമിനേറ്റഡ്. നിലവിലെ അംഗബലം 237 ആയപ്പോള്‍ ഭൂരിപക്ഷം 119 ആണ്.രാജ്യ സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയതോടെ ബില്ലുകള്‍ പാസാക്കുവാന്‍ കഴിയും.
Recent Comments