ബ്ലോക്ക്ബസ്റ്റര്‍ മേക്കര്‍ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്ടെയ്നര് ചിത്രം ‘സ്കന്ദ’ റിലീസിനൊരുങ്ങുന്നു. ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ ‘നീ തൊട്ടു തൊട്ട’ തരംഗമായി യൂട്യൂബില്‍ മാറിയിരിക്കുകയാണ്. ഒരു ദശലക്ഷത്തോളം ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ആസ്വദിച്ചിരിക്കുന്നത്.
മാസ് ബീറ്റുകളോടൊപ്പം താളാത്മകമാണ് വരികള്‍. സംഗീത സംവിധായകന് എസ് തമനാണ് സിംഗിള്‍സ് ഒരുക്കിയത്. രഘുറാമിന്റെതാണ് വരികള്‍. സിദ് ശ്രീറാമും സഞ്ജന കല്‍മഞ്ചെയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാമിന്റെ ചുവടുകള്‍ക്കൊപ്പം ശ്രീലീലയുടെ ഗ്ലാമറസ് ലുക്ക് പാട്ടിന്റെ താളം നിലനിര്‍ത്തുന്നു. റാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തില്‍ സിംഗിള്‍സില്‍ കാണാനാകുന്നത്.
ശ്രീനിവാസ സില്‍വര്‍ സ്ക്രീന്‍, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന ചിത്രം പവന്‍കുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘സ്കന്ദ’. പിആര്‍ഒ: ശബരി.
Recent Comments