പ്രശസ്ത പോസ്റ്റര്‍ ഡിസൈനറും പി.എന്‍. മേനോന്, ഭരതന്, കൊന്നനാട്ട് എന്നിവരുടെ സമകാലീനനുമായ നീതി കൊടുങ്ങല്ലൂരിന്റെ അഭിമുഖം പകര്‍ത്തുമ്പോള്‍ കാന്‍ ചാനലിനും ഇങ്ങനെയൊരു അഭിമാനമുഹൂര്‍ത്തം വന്നുചേരുമെന്ന് അറിഞ്ഞിരുന്നില്ല. നാല്‍പ്പത് വര്‍ഷത്തിലേറെ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും സ്വന്തമായൊരു വീടില്ലാത്തതിന്റെ വിഷമം കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ നീതി കൊടുങ്ങല്ലൂര്‍ തുറന്നു പറഞ്ഞിരുന്നു. നീതിയുമായുള്ള അഭിമുഖം കണ്ടതിന് പിന്നാലെ നടന് സുരേഷ് ഗോപി കാന്‍ ചാനലുമായി ബന്ധപ്പെട്ടിരുന്നു. ‘നീതിക്ക് നമുക്കൊരു വീട് വച്ചുനല്കേണ്ടേ’ എന്നാണ് സുരേഷ്ഗോപി ആദ്യം വിളിച്ചു ചോദിച്ചത്. അതിനു പിന്നാലെ ആ വീട് യാഥാര്‍ത്ഥ്യമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുമുണ്ടായി. മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് ഇതിനുള്ള മുഴുവന്‍ തുകയും സുരേഷ് ഗോപി കണ്ടെത്തിയത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വീടിന്റെ നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയായത്. സംവിധായകന് സത്യന് അന്തിക്കാടായിരുന്നു തറകല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചതെങ്കിലും അവസാന ഘട്ടത്തില്‍ അമ്പതിനായിരം രൂപ അധികമായി വേണ്ടിവന്നു. അതും സുരേഷ്ഗോപി തന്നെ നല്കി.
നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ പാല് കാച്ചല് ചടങ്ങ് നാളെ 9.30 ന് നടക്കും. നടന് സുരേഷ്ഗോപിയും ചടങ്ങില്‍ പങ്കുകൊള്ളും. വീടിന്റെ താക്കോല്‍ നീതിക്ക് കൈമാറുന്നത് സുരേഷ് ഗോപിയാണ്. സ്വന്തമായൊരു വീടെന്ന നീതിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ കാന്‍ ചാനലും അഭിമാനിക്കുന്നു. നീതിക്ക് വീട് വച്ചുനല്കാന് യാതൊരു ഉപാധികളുമില്ലാതെ മുന്നോട്ട് വന്ന സുരേഷ്ഗോപിയെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
ഇതിന് മുമ്പും കാന്‍ ചാനലിന്റെ പല വാര്‍ത്തകളോടും സുരേഷ് ഗോപി ഇടപെട്ട് പ്രശ്നപരിഹാരം കണ്ടിട്ടുണ്ട്. അതൊന്നും വാര്‍ത്തയാക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതുകൊണ്ടുമാത്രം പുറംലോകം അറിഞ്ഞിട്ടില്ലെന്ന് മാത്രം.
Recent Comments