ആദ്യ സിനിമ തന്നെ പകുതിക്കുവെച്ച് മുടങ്ങുക ഏതൊരു കന്നി സംവിധായകനും തളര്‍ന്നു പോകുന്ന അവസ്ഥ. അങ്ങനെ ഒരു കാലം, രണ്ട് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് നെല്‍സണും ഉണ്ടായിരുന്നു. ആ വിജയ സോപാനത്തിലെത്താന് അദ്ദേഹം നേരിട്ടത് ഒട്ടേറെ പ്രതിബന്ധങ്ങള്‍.
വേലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് പഠിച്ചു കഴിഞ്ഞ് നെല്‍സണ്‍ തന്റെ സിനിമാ മോഹങ്ങള്‍ക്കായി ആദ്യം തെരഞ്ഞെടുത്തത് മിനിസ്ക്രീന്‍ വേദിയായിരുന്നു.
വേലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് പഠിച്ചു കഴിഞ്ഞ് നെല്‍സണ്‍ തന്റെ സിനിമാ മോഹങ്ങള്‍ക്കായി ആദ്യം തെരഞ്ഞെടുത്തത് മിനിസ്ക്രീന്‍ വേദിയായിരുന്നു.
അസിസ്റ്റന്റ് സ്ക്രിപ്റ്റ് റൈറ്റര്‍ ആയിട്ടായിരുന്നു തുടക്കം. അവിടെനിന്നും സഹസംവിധായകനായും പിന്നീട് പല ജനകീയ ടിവി പരിപാടികളുടെയും അമരക്കാരനായി മാറുകയും ചെയ്തു.
സ്റ്റാര്‍ ടിവിയിലെ ജോഡി നമ്പര്‍ വണ്‍, എയര്‍ടെല്‍ സൂപ്പര്‍ സിംഗര്‍ തുടങ്ങി ബിഗ്ബോസ് വരെയുള്ള ജനകീയ പ്രോഗ്രാമുകളിലൂടെ നെല്‍സണ്‍ തന്നിലെ സംവിധായക പ്രതിഭയെ മാറ്റുരയ്ക്കുകയായിരുന്നു.
സ്റ്റാര്‍ ടിവിയിലെ ജോഡി നമ്പര്‍ വണ്‍, എയര്‍ടെല്‍ സൂപ്പര്‍ സിംഗര്‍ തുടങ്ങി ബിഗ്ബോസ് വരെയുള്ള ജനകീയ പ്രോഗ്രാമുകളിലൂടെ നെല്‍സണ്‍ തന്നിലെ സംവിധായക പ്രതിഭയെ മാറ്റുരയ്ക്കുകയായിരുന്നു.
മിനിസ്ക്രീനിലെ വിജയത്തിന് ശേഷം തന്റെ സ്വപ്നമായ സിനിമയിലേക്കും നെല്‍സണ്‍ പ്രവേശിച്ചു. ആദ്യ ചിത്രം തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയെടുത്തു. 2010 ല്‍ ഷൂട്ടിങ് ആരംഭിച്ച വേട്ടൈ മന്നന്റെ നായകന് തമിഴകത്തെ ഹോട്ട്സ്റ്റാര്‍ ചിമ്പു ആയിരുന്നു. പേരു കൊണ്ടും ആദ്യ ടീസര്‍ കൊണ്ടും ഏറെ പ്രശംസ നേടിയ ചിത്രം പക്ഷേ പാതിവഴിക്ക് നിലച്ചു പോയിരുന്നു.
തമിഴ് സിനിമയിലെ സെന്റിമെന്‍സ് പ്രകാരം ‘ഭാഗ്യം കെട്ട സംവിധായകന്’ എന്ന ലേബലും നെല്‍സണില്‍ ചാര്‍ത്തപ്പെട്ടു. എന്തിനും ഏതിനും അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്ന തമിഴ് സിനിമയില്‍ നെല്‍സണെ പോലെ ഒരാള്‍ തന്റെ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന് അദ്ദേഹം എത്രമാത്രം കഷ്ടപ്പാടുകളും അവഗണനയും സഹിച്ചുകാണും. ഭാഗ്യമില്ലാത്ത സംവിധായകന് പിന്നീടങ്ങോട്ട് ചിത്രങ്ങള്‍ ലഭിച്ചതുമില്ല. അതുകൊണ്ടുതന്നെ നെല്‍സണ്‍ വീണ്ടും മിനിസ്ക്രീനിലേക്ക് ചേക്കേറി.

ഒരു ഷോയില്‍വെച്ച് സംഗീതസംവിധായകന് അനിരുദ്ധിനെ കണ്ടുമുട്ടിയത് ഒരു നിമിത്തമായി.
അനിരുദ്ധ് വഴി പ്രശസ്ത നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സില് എത്തുകയും തന്റെ കൈവശമുള്ള ഒരു കഥ അവരോട് പറയുകയും ചെയ്തു. അങ്ങനെ നെല്‍സണിന്റെ ആദ്യചിത്രം കോലമാവ് കോകില ജനിച്ചു. ഏറെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും പിടിച്ചു പറ്റിയിയ ചിത്രം. നയന്‍താര തകര്‍ത്തഭിനയിച്ച ബ്ലാക്ക് കോമഡിയായിരുന്നു കോലമാവ് കോകില.

തുടര്‍ന്ന് ശിവ കാര്‍ത്തികേയനെ നായകനാക്കി ഡോക്ടര്‍. അതും വലിയ ഹിറ്റായിരുന്നു. വിമര്‍ശനങ്ങള്‍ ഏറെ നേരിട്ട ചിത്രം, പക്ഷെ ശിവകാര്‍ത്തികേയനെ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിച്ചുവെന്നതും ശ്രദ്ധേയമാണ്.
രണ്ടു വിജയചിത്രങ്ങള്‍ക്കു ശേഷം തമിഴകത്തെ ദളപതിയോടൊപ്പം ബീസ്റ്റ്. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.
തമിഴകത്ത് ഏതൊരു സംവിധായകന്റെയും സ്വപ്നസാക്ഷാത്കാരമാണ് ഒരു രജനിചിത്രം. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. 15 വര്‍ഷങ്ങള്‍ ഈ മേഖലയില്‍ ഒട്ടേറെ കടമ്പകള്‍ കടന്ന് നെല്സന് എന്ന യുവസംവിധായകന് നാലാമത്തെ ചിത്രത്തിലൂടെ സൂപ്പര്‍ താരം രജനിയുമായി ഒന്നിക്കുകയാണ്.
ആദ്യചിത്രം പാതിവഴിയില്‍ നിലച്ചിട്ടും ഈ മേഖലയില്‍ ഔന്നത്യത്തിലെത്താന്‍ നെല്‍സണ്‍ കാണിച്ച കഠിന പ്രയത്നവും മനസ്സാന്നിധ്യവും ഒന്ന് വേറെ തന്നെയാണ്.
ആദ്യചിത്രം പാതിവഴിയില്‍ നിലച്ചിട്ടും ഈ മേഖലയില്‍ ഔന്നത്യത്തിലെത്താന്‍ നെല്‍സണ്‍ കാണിച്ച കഠിന പ്രയത്നവും മനസ്സാന്നിധ്യവും ഒന്ന് വേറെ തന്നെയാണ്.
മറ്റൊരു കൗതുകമെന്തെന്നാല്‍ മൂന്നു ജനറേഷന് സൂപ്പര്‍താരങ്ങളായ രജനി, വിജയ്, ശിവകാര്ത്തികേയന് എന്നിവരെ ഒരുമിച്ച് 2016 ല്‍ സണ്‍ ടിവിയുടെ അവാര്‍ഡ് നെറ്റില്‍ പങ്കെടുപ്പിച്ച് ഷോ സംവിധാനം ചെയ്തതും നെല്‍സണാണ്. അതില്‍ രണ്ടുപേരെവെച്ച് ഇതിനോടകം അദ്ദേഹം സിനിമ സംവിധാനം ചെയ്തു കഴിഞ്ഞു. ഇനി രജനിയോടൊപ്പം. തമിഴകത്ത് ആര്‍ക്കും ലഭിക്കാത്ത ഭാഗ്യവും അംഗീകാരവുമാണ് നെല്‍സണ്‍ ലഭിച്ചിരിക്കുന്നത്. അതിനായി നെല്‍സണ്‍ എന്ന യുവ സംവിധായകന്റെ കാഠിന്യം നിറഞ്ഞ ജീവിത പാതയും ഓര്‍ക്കേണ്ടതുണ്ട്.
Recent Comments