ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ‘ഒരു കട്ടില് ഒരു മുറി’ എന്ന ചിത്രത്തിലെ ‘നെഞ്ചിലെ…’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. രഘുനാഥ് പലേരിയുടെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. രവി ജി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന് ഫിലിംസ് എന്നീ ബാനറുകളില്‍ സപ്തതരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
കിസ്മത്ത്, തൊട്ടപ്പന് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാനവാസ് കെ. ബാവുക്കുട്ടി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്കുശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടില് ഒരു മുറിയിക്ക് ഉണ്ട്. പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്ദ്ദനന്, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിരതന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.
രഘുനാഥ് പലേരിയും, അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്, വര്‍ക്കി, ആലാപനം- രവി ജി, നാരായണി ഗോപന് പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്, സ്റ്റണ്ട്-കെവിന് കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്,പി ആര് ഒ-എ എസ് ദിനേശ്, വാര്‍ത്താപ്രചരണം ബ്രിങ്ഫോര്‍ത്ത് മീഡിയ.
Recent Comments