ധനുഷിനെ ആദ്യമായി നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നു. ജൂണ്‍ 18 ന് ലോകമൊട്ടുക്കും നെറ്റ്ഫ്ളിക്സ് പ്രദര്‍ശനത്തിനെത്തിക്കും. തമിഴിന് പുറമെ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി തുടങ്ങിയ 17 ഭാഷകളിലായി ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.
മെയ് 1 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈനോട്ട് സ്റ്റുഡിയോയും റിലയന്‍സും പദ്ധതിയിട്ടിരുന്നത്.
ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വന്‍ ജനപിന്തുണയാണ് അതിനവര്‍ക്ക് പ്രചോദനമായത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസ് അനിശ്ചിതത്വമാകുമെന്ന ഭയപ്പാടാണ് ഒ.ടി.ടി. റിലീസിന് നിര്‍മ്മാതാക്കളെ പെട്ടെന്ന് പ്രേരിപ്പിച്ചത്.
ജഗമേ തന്തിരം ഏറ്റെടുക്കാന്‍ പ്രധാന മത്സരം നടന്നത് ആമസോണും നെറ്റ്ഫ്ളിക്സും തമ്മിലായിരുന്നു. ഒടുവില്‍ അമ്പത് കോടി എന്ന മോഹവില നല്‍കിയാണ് ജഗമേ തന്തിരത്തെ നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. ഒരു ദക്ഷിണേന്ത്യന്‍ ഭാഷയ്ക്ക് കിട്ടിയ ഏറ്റവും ഉയര്‍ന്ന ഡിജിറ്റര്‍ റൈറ്റാണിത്. ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജയിംസ് കോസ്മോ, സഞ്ജന, ജോജു ജോര്‍ജ്, കളൈരസന്, സൗന്ദര്‍രാജ, ദേവന് തുടങ്ങിയ വന്‍ താരനിരയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അണിനിരക്കുന്നത്.
2016 ലാണ് ജഗമേ തന്തിരത്തിന്റെ ആദ്യ അനൗണ്‍സ്മെന്റ് നടക്കുന്നതെങ്കിലും അത് യാഥാര്‍ത്ഥ്യമായത് 2018 ലാണ്. ചിത്രത്തിന്റെ നിര്‍മ്മാണ ദൗത്യം ആദ്യം ഏറ്റെടുത്തിരുന്ന തെന്‍ഡ്രല്‍ സ്റ്റുഡിയോ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പിന്മാറിയതാണ് പ്രോജക്ട് നീളാന്‍ ഇടയാക്കിയത്. തുടര്‍ന്നാണ് ശശികാന്തിന്റെയും രാമചന്ദ്രയുടെയും ഉടമസ്തതയിലുള്ള വൈനോട്ട് സ്റ്റുഡിയോ നിര്‍മ്മാണം ഏറ്റെടുക്കുന്നത്. റിലയന്‍സും നിര്‍മ്മാണ പങ്കാളിയായി. 2019 ല്‍ ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്യപ്പെട്ടു. ചെന്നൈയിലും മധുരയിലും ലണ്ടനിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ശ്രേയാകൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Recent Comments