വിഘ്നേഷ് നയന്‍താര ജോഡികളുടെ വെഡിങ് വീഡിയോ ഷൂട്ട് ചെയ്യാനും സ്ട്രീം ചെയ്യാനുള്ള അവകാശം വന്‍ തുക മുടക്കി ഒടിടി ഭീമനായ നെറ്റ്ഫ്ളിക്സായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ വെഡിങ് വീഡിയോ സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയതായി അറിയിച്ചിരിക്കുകയാണ്. തങ്ങളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് വിഘ്നേഷും നയന്‍താരയും വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്നാണ് നെറ്റ്ഫ്ളിക്സ് അവകാശപ്പെടുന്നത്. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കമ്പനി നോട്ടീസ് അയച്ചിട്ടുണ്ട്.
സ്ട്രീമിങ് റൈറ്റ്സിന് വേണ്ടി നെറ്റ്ഫ്ളിക്സില്‍നിന്ന് കൈപ്പറ്റിയ മുഴവന്‍ തുകയും കമ്പനിക്ക് തിരികെ നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. കല്യാണത്തിനുള്ള അലങ്കാരങ്ങള്‍, അതിഥികള്‍ക്കുള്ള മുറികള്‍, മേക്കപ്പ്, ഭക്ഷണം അങ്ങനെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റ ചെലവുകള്‍ മുഴുവനും വഹിച്ചത് നെറ്റ്ഫ്ളിക്സ് തന്നെയായിരുന്നു. ഒരു പ്ലേറ്റ് ഫുഡിന് മാത്രം 3500 രൂപയാണ് ഈടാക്കിയത്.
ജൂണ്‍ 9 നായിരുന്നു വിഘ്നേഷ് നയന്‍താര ജോഡികളുടെ വിവാഹം നടന്നത്. സിനിമാലോകം മുഴുവന്‍ ഉറ്റു നോക്കിയ ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ രജനികാന്ത്, ഷാരുഖ് ഖാന്, മണിരത്നം, ആറ്റ്ലി, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു.
Recent Comments