എ വിജരാഘവൻ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയാണ് സിപിഎമ്മിലെത്തിയത് .ഇപ്പോൾ സിപിഎം പോളിറ്റ് ബ്യുറോ അംഗമാണ്. കേരളത്തിൽ നിന്നും അഞ്ചുപേരാണ് പോളിറ്റ് ബ്യുറോയിലുള്ളത്. പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവരാണ്.
ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ച ശേഷം കുറച്ചുകാലമായി ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പ്രകാശ് കാരാട്ടിനെ ജനറൽ സെക്രട്ടറിയാക്കാതെ കോഡിനേറ്ററാക്കുകയാണ് ചെയ്തത്. ഇരുപത്തിയേഴാം പാർട്ടി കോൺഗ്രസ്. മധുരയിൽ 2025 ഏപ്രിൽ മാസം നടക്കും. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും.2024 സെപ്തംബർ 12 നാണ് സീതാറാം യെച്ചൂരി അന്തരിച്ചത് .അന്നുമുതൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞു കിടക്കുകയാണ്.
കേരളത്തിലെ സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നടക്കും. കൊല്ലത്ത് വെച്ചാണ് നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ സമ്മേളനങ്ങളും ഏതാണ്ട് പൂർത്തിയായി. അടുത്തത് സംസ്ഥാന സമ്മേളനമാണ്. അതിനുശേഷമാണ് പാർട്ടി കോൺഗ്രസ് നടക്കുക .
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും .അത് കേരളത്തിൽ നിന്നായിരിക്കുമെന്നാണ് അഭ്യൂഹം .സീനിയർ എന്ന നിലയിൽ എം എ ബേബിയാണ് ജനറൽ സെക്രട്ടറിയാവേണ്ടത് .എന്നാൽ കേരള ഘടകം ബേബിക്കെതിരാണ് .
എൽഡിഎഫ് കൺവീനറും കോടിയേരി ബാലകൃഷ്ണൻ മരിച്ച ശേഷം കുറച്ചു കാലം സംസ്ഥാനത്ത് ആക്റ്റിംഗ് സെക്രട്ടറിയുമായ എ വിജയരാഘവൻ ദേശീയ ജനറൽ സെക്രട്ടറിയാവാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.അതിനു കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററുകളിൽ മൂന്നു നേതാക്കളുടെ ഫോട്ടോകളാണ് ഉണ്ടായിരുന്നത്.പിണറായി വിജയനും എംവി ഗോവിന്ദനും നടുവിൽ എ വിജരാഘവൻ .
മിക്കവാറും പോസ്റ്ററുകളിൽ ഇതായിരുന്നു നേതാക്കളുടെ നിര .കഴിഞ്ഞ കാലങ്ങളിൽ കാറൽ മാർക്സ് ,ലെനിൻ ,ഏംഗൽസ് എന്നിവരുടെ ഫോട്ടോകളാണ് പ്രധാന പോസ്റ്ററുകളിലുണ്ടായിരുന്നത് .സ്റ്റാലിൻ ,മാവോ ,ഫിദൽ കാസ്ട്രോ ,ഹോച്ചിമിൻ തുടങ്ങിയ നേതാക്കളുടെ ഫോട്ടോകൾ പോസ്റ്ററുകളിൽ ഇടം പിടിച്ചിരുന്നു .ഇക്കുറി കട്ടൻ ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞെന്ന് ഇ പി ജയരാജൻ പറഞ്ഞപോലെ കഴിഞ്ഞ കാലങ്ങളിൽ പോസ്റ്ററുകളിൽ ഇടം നേടിയ നേതാക്കളുടെ ഫോട്ടോകൾക്ക് പകരം കേരളത്തിലെ നേതാക്കളുടെ ഫോട്ടോകൾ സ്ഥാനം പിടിച്ചു .
പിണറായി വിജയനും എം വി ഗോവിന്ദനും നടുവിൽ എ വിജരാഘവൻ ഇടം പിടിച്ചത് എന്തുകൊണ്ട് ?. പിണറായി വിജയൻ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമാണ് .എം വി ഗോവിന്ദൻ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും .എ വിജയരാഘവൻ സിപിഎം പോളിറ്റ് ബ്യുറോയായതുകൊണ്ടാണ് പോസ്റ്ററിൽ ഇടം പിടിച്ചതെന്ന് വാദിച്ചാൽ കേരളത്തിൽ നിന്നും വിജരാഘവനും എം വി ഗോവിന്ദനും പിണറായിയും ഒഴികെ പ്രകാശ് കാരാട്ടും എം എ ബേബിയുമുണ്ട് .ഇവരുടെ രണ്ടു പേരുടെ ഫോട്ടോകൾ എന്തുകൊണ്ട് പോസ്റ്ററിൽ ഇടം പിടിച്ചില്ല? അതിൽ നിന്നും സിപിഎമ്മിൽ പുതിയ താരോദയം ഉണ്ടാകാൻ പോകുകയാണെന്നും അത് വിജയരാഘവനാണെന്നും സൂചന നൽകാനാണ് പോസ്റ്ററിൽ ഫോട്ടോ വന്നത്.
എ വിജരാഘവൻ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് ഏപ്രിൽ മാസം കഴിയുന്നതോടെ ദേശീയ ജനറൽ സെക്രട്ടറി അല്ലെങ്കിൽ ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ സംസ്ഥാന സെക്രട്ടറി .ഇതിൽ ഏതെങ്കിലും സ്ഥാനത്ത് 69 കാരനായ വിജയ രാഘവൻ എത്തുമെന്ന് ഉറപ്പാണ് .ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് വിജയരാഘവന്റെ സഹധർമ്മിണി .
Recent Comments