മലയാള സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് ഒരു പുതിയ കമ്പനികൂടി കാല്‍വയ്പ് നടത്തുന്നു. ബിഗ്ജെ എന്റര്ടൈന്മെന്റ്സ് എന്നാണ് കമ്പനിയുടെ പേര്. ജിന്‍സ് വര്‍ഗീസാണ് അതിന്റെ അമരക്കാരന്. അദ്ദേഹം നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിലെ നായകന് ആസിഫ് അലിയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അന്തിമ കരാറായി. ബോബി സഞ്ജയ് ആണ് തിരക്കഥാകൃത്തുക്കള്‍. അതിരന് എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധയേനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ കുറേ നാളുകളായി ഒരു കഥയ്ക്ക് പിന്നാലെയായിരുന്നു വിവേകും ബോബി സഞ്ജയും. അതിനൊരു പൂര്‍ണ്ണരൂപം വന്നപ്പോള്‍ ആസിഫിനോട് പോയി കണ്ട് കഥ പറയുകയായിരുന്നു. ആസിഫ് പ്രോജക്ട് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ഡ്രാമയാണ് ചിത്രം. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ് നടക്കും. താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും.
Recent Comments