ഇന്ത്യയിലെ ജയിലുകളിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പോകുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണിത്. അതിന്റെ ഭാഗമായി കേരളത്തിലെ ജയിൽ രജിസ്റ്ററിലെ ജാതിക്കോളങ്ങൾ ഇല്ലാതാക്കും. അതിനു വേണ്ടി 2014 ലെ കേരള പ്രിസൺ ആന്റ് കറക്ഷണൽ സർവീസ് ചട്ടമാണ് പരിഷ്കരിക്കുന്നത്. തുടർന്ന് ജയിൽ തടവുകാരുടെ രജിസ്റ്ററിലും ഡേറ്റ ഫോറങ്ങളിലും അപേക്ഷകളിലെ ജാതി രേഖപ്പെടുത്താനുള്ള കോളങ്ങൾ ഇല്ലാതെയാവും.
പിന്നോക്ക ജാതിക്കാരായ തടവുകാർക്ക് ശൗചാലയ ശുചീകരണവും തൂത്തുവാരലും ഉയർന്ന ജാതിയിലുള്ള തടവുകാർക്ക് പാചകം, തുന്നൽ പോലുള്ള ജോലിയും നൽകുന്നത് കടുത്ത ജാതി വിവേചനമാണെന്ന് 2024 ഒക്ടോബറിൽ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജാതി അടിസ്ഥാനത്തിൽ തടവുകാർക്ക് തൊഴിൽ നൽകുന്നത് ഭരണഘടനയുടെ അനുഛേദം 15 ന്റെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
ചട്ടം ഭേദഗതി ചെയ്താൽ മാത്രമേ ജാതി കോളങ്ങൾ ഒഴിവാക്കിയുള്ള രജിസ്റ്ററുകളും ഫോറങ്ങളും പ്രിന്റ് ചെയ്താൽ മാത്രമേ ഉപയോഗിക്കുവാൻ കഴിയൂ .ജാതി കോളങ്ങൾ ഒഴിവാക്കിയാൽ ഡേറ്റകൾക്കു വേണ്ടി മറ്റൊരു മാർഗം കണ്ടെത്തേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.പിന്നോക്കക്കാരെ തിരിച്ചറിയാൻ ഇതല്ലാതെ മറ്റൊരു മാർഗമില്ല .തത്വത്തിൽ രജിസ്റ്ററിൽ നിന്നും ജാതി കോളങ്ങൾ ഒഴിവാക്കിയാലും ഡേറ്റകൾക്കു വേണ്ടി ജാതി തിരിച്ചുള്ള കണക്കുകൾ കിട്ടുവാൻ മറ്റൊരു സംവിധാനം വേണ്ടി വരും
Recent Comments