തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്ക് മറ്റൊരു രാജ്യാന്തര അംഗീകാരം കൂടി. ഇത്തവണ മികച്ച ചലച്ചിത്രത്തിനുള്ള ന്യൂയോര്‍ക്ക്-ഇന്ത്യന്‍ ചലച്ചിത്രമേള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. സൗദി വെള്ളക്ക മത്സരിച്ച ഏഴാമത്തെ രാജ്യാന്തര ചലച്ചിത്രമേളകൂടിയാണിത്. ഇതിനുമുമ്പ് കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക ക്ഷണം ലഭിച്ച സൗദി വെള്ളക്ക ബാംഗ്ലൂരു ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലും പൂനെ ഫിലിം ഫെസ്റ്റിവലിലും സൗദി വെള്ളക്ക പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഒഫീഷ്യല്‍ എന്‍ട്രി ലഭിച്ച ചിത്രംകൂടിയാണ് സൗദി വെള്ളക്ക.
ഫോര്‍ട്ട് കൊച്ചിക്കടുത്തുള്ള സൗദി എന്ന സ്ഥലത്തെ പശ്ചാത്തലമാക്കി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ ചുവപ്പു നാടകളെ ഭംഗിയായി അവതരിപ്പിച്ച ചിത്രമായിരുന്നു സൗദി വെള്ളക്ക. തരുണ്‍മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ്.
Recent Comments