കായംകുളം നിയമസഭ സീറ്റിൽ നിന്നും യു. പ്രതിഭയെ മാറ്റാൻ സാധ്യത. നിലവിലെ കായംകുളം എംഎൽഎ യാണ് അവർ. പകരം ഷേക്ക് പി ഹാരിസിനു സിപിഎം സീറ്റു നൽകുമെന്നാണ് അഭ്യൂഹം. ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ഷേക്ക് പി ഹാരിസ്. ആ പാർട്ടിയിൽ നിന്നും രാജിവെച്ചാണ് 2022 ഫെബ്രുവരി മാസമാണ് സിപിഎമ്മിൽ ചേർന്നത്. എം.വി. ശ്രേയാംസ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർനന്നായിരുന്നു ഇത്. തിരുവനന്തപുരം എകെജി സെന്ററിൽ അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അദ്ദേഹത്തെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്.
1967 കാലത്ത് മുഖ്യമന്ത്രി ഇഎംഎസ് സർക്കാരിന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞിന്റെ മകന്റെ മകനാണ് ഷേക്ക് പി ഹാരിസ്. മുസ്ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. മന്ത്രി പി കെ കുഞ്ഞാണ് കേരള ലോട്ടറിക്ക് തുടക്കം കുറിച്ചത്.
കുറച്ചു കാലമായി യു പ്രതിഭ എംഎൽഎയും കായംകുളത്തെ സി പി എം നേതൃത്വവും തമ്മിൽ കലഹം തുടങ്ങിയിട്ട് .തകഴി പഞ്ചായത്ത് പ്രസിഡന്റ് ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,കായംകുളം എംഎൽഎ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ജനപ്രതിനിധിയാണ് യു പ്രതിഭ .സിപിഎം നേതാവ് സി കെ സദാശിവനെ മാറ്റിയാണ് കായംകുളം സീറ്റ് പ്രതിഭയ്ക്ക് നൽകിയതും അവർ രണ്ട് തവണ ജയിച്ചതും.
കായംകുളത്ത് സിപിഎമ്മിൽ നിന്നും വലിയ ഒഴുക്കാണ് അടുത്ത കാലത്ത് ബിജെപിയിലേക്ക് ഉണ്ടായിരിക്കുന്നത് .2024 ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരുകയുണ്ടായി . പത്തിയൂർ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ള അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ,ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് ഷാൾ അണിയിച്ച് സ്വീകരിച്ചത്.അതിനു മുമ്പ് ആലപ്പുഴ ജില്ലാ നേതാവു ബിപിൻ സി. ബാബു സിപിഎം വിട്ട് ബിജെപിയിലെത്തിയിരുന്നു .ബിജെപിക്ക് വേണ്ടി ഇപ്പോഴും അദ്ദേഹം സജീവമായി രംഗത്തുണ്ട്.കഴിഞ്ഞ ദിവസം വിപിൻ സി ബാബു ഫേസ് ബുക്കിലൂടെ യു പ്രതിഭ എംഎൽഎയെ ബിജെപിയിലേക്ക് ക്ഷണിച്ചു .അദ്ദേഹത്തിന്റെ ഫേസ് ബുക്കിന്റെ പൂർണ രൂപം താഴെ :
“പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങള് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു. അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല.നാളെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട mla യേ സ്വാഗതം ചെയ്യുന്നു.”
ഈ പോസ്റ്റിനു യു പ്രതിഭ ഇതുവരെ മറുപടി നൽകിയിട്ടില്ല .അതോടെ യു പ്രതിഭ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യുഹങ്ങളുമുണ്ട് .ഏതായാലും യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ കുടുങ്ങിയതും ബിജെപിയിലേക്ക് എംഎൽഎ പോകുമെന്ന പ്രചാരണങ്ങൾക്ക് സിപിയെമ്മും മറുപടി പറഞ്ഞിട്ടില്ല.യു പ്രതിഭ ബിജെപിയിലേക്ക് പോകണമെങ്കിൽ പോകട്ടെയെന്ന അവസ്ഥയിലാണ് കായംകുളത്തെ സിപിഎം .പോയാലും പോയില്ലെങ്കിലും 2026 ൽ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സിപിഎം യു പ്രതിഭയ്ക്ക്
പാർട്ടി സീറ്റു നിഷേധിക്കും .രണ്ട് തവണ ജയിച്ചതുകൊണ്ട് അവരെ മാറ്റി നിർത്തുന്നുയെന്നാണ് പാർട്ടി പറയുക . പാർട്ടിക്കകത്ത് അവരുടെ പ്രതിഛായ നഷ്ടത്തെക്കുറിച്ചും വിശദീകരിക്കും.
കായംകുളത്ത് ബിജെപിയുടെ സാന്നിധ്യം ശക്തമായതോടെ കടുത്ത സാമുദായിക ധ്രൂവീകരണമാണ് ഉണ്ടായിട്ടുള്ളത് .കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയ നിയമ സഭ മണ്ഡലമാണ് കായംകുളം .
Recent Comments