നീണ്ട നാളുകളായി പ്രണയത്തിലായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ ആദി പിനിസെട്ടിയും നിക്കി ഗല്‍റാണിയും. ഇവരുടെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ സജീവമായിരുന്നു. നീണ്ട പ്രണയത്തിന് അവസാനമിട്ട് ഇരുവരും ഇന്നലെ വിവാഹിതരായി. ചെന്നൈയിലെ ഹോട്ടല്‍ ലീലാ പാലസില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹാനന്തരചടങ്ങുകളും അന്ന് വൈകിട്ട് നടന്നു.
മാര്‍ച്ച് 24നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. മെഹന്തിയും ഹല്ദിയുമടക്കമുള്ള വിവാഹപൂര്‍വ്വ ചടങ്ങുകള്‍ ഇരുവരുടെയും വീടുകളിലാണ് നടന്നത്. തെലുങ്ക് താരം നാനി, സന്ദീപ് കിഷന് തുടങ്ങിയവര്‍ ഹല്‍ദിയില്‍ പങ്കെടുത്തു.
തെലുങ്ക് സിനിമ സംവിധായകന് രവി രാജ പിനി സെട്ടിയുടെ മകനാണ് ആദി. ഒക്ക വി ചിത്രം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്കെത്തുന്നത്. ‘ഈറം’ എന്ന തമിഴ് ചിത്രത്തിലൂടെ ആദി ശ്രദ്ധേയനായി. ‘യാഗവരയിനും നാ കാക്ക’യാണ് നിക്കിയും ആദിയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. വെള്ളിമൂങ്ങ, 1983, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും നിക്കി ഗല്‍റാണി സുപരിചിതയാണ്.
Recent Comments