നിമിഷ സജയന്, തമിഴ് നടന് കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ ‘എന്ന വിലൈ’ ചിത്രീകരണം പൂര്‍ത്തിയായി. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി നിര്‍മ്മിക്കുന്ന ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ സജീവ് പാഴൂരാണ്.
സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’ എന്നാണ് സൂചന. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.
ചിത്ത, ജിഗര്‍ത്തണ്ട ഡബിള്‍ എക്സ് എന്നീ വലിയ ഹിറ്റുകള്‍ക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്. നിമിഷ സജയന്, കരുണാസ് എന്നിവര്‍ക്കൊപ്പം വൈ ജി മഹേന്ദ്രന്, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്ഗല് രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണ, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്ശന്, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കരുണാസ്, നിമിഷ എന്നിവര്‍ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും ഇതിലെ പ്രകടനത്തിന് അവരെ തേടി അംഗീകാരങ്ങള്‍ എത്തിയേക്കാമെന്നും നിര്‍മ്മാതാവായ ജിതേഷ് വി പറയുന്നു. ഏറെ ശ്രദ്ധേയമായ ജോലിയാണ് ചിത്രത്തിന്റെ താരനിരയും മറ്റു അണിയറ പ്രവര്‍ത്തകരും ചെയ്തിരിക്കുന്നതെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് ഡേറ്റ് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിമിഷ സജയന് നല്കിയ പിന്തുണയും അവരുടെ അച്ചടക്കവും അര്‍പ്പണബോധവും ഏതൊരു നിര്‍മ്മാതാവിനും ഒരു അനുഗ്രഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യ സമയത്ത് തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സജീവ് പാഴൂരിനെയും നിര്‍മ്മാതാവ് അഭിനന്ദിച്ചു.
പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ തമിഴില്‍ ഒരു ചിത്രത്തിനായി കൈകോര്‍ക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഛായാഗ്രഹണം – ആല്‍ബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എം ശിവകുമാര്‍, ആര്‍ട്ട് ഡയറക്ടര്‍-കെ ശിവകൃഷ്ണ, ആക്ഷന്‍-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടര്‍-രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍-ആര് മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സല്മാന് കെ എം, സ്റ്റില്‍സ്-കാര്‍ത്തിക് എ കെ, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍-ആര് രാജീവ് ഗാന്ധി, പി കാര്‍ത്തി, പിആര്‍ഒ-ശബരി.
Recent Comments