നടി നിമിഷ സജയന്റെ പിതാവ് സജയന് നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയില്‍വച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകള്‍ മുംബൈയിലെ അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പര്‍ പൊതു ശ്മശാനത്തില്‍ നടക്കും.
കൊല്ലം കടയ്ക്കല്‍ സ്വദേശിയായ സജയന് ജോലി സംബന്ധമായി മുംബയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗംവ്ദേവി റോഡില്‍ ന്യൂകോളനിയിയിലുള്ള ക്ലാസിക് അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്.
ബിന്ദു സജയനാണ് ഭാര്യ. നിമിഷ സജയനും നീതു സജയനുമാണ് മക്കള്‍.
Recent Comments