നവാഗതനായ എന്‍.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിന്റെ മനോഹരമായ വീഡിയോഗാനം പുറത്തുവിട്ടു. ഒരു ട്രയിന്യാത്രയിലൂടെ തുടങ്ങുന്ന ഗാനം മറ്റു ലൊക്കേഷനുകളിലേക്കും കടന്നുചെല്ലന്നുണ്ട്. ഒരു പ്രണയത്തിന്റെ കൗതുകകരമായ ദൃശ്യാവിഷ്ക്കാരണത്തോടെയാണ് സംവിധായകന് ഈ ഗാനം അവതരിപ്പിക്കുന്നത്
‘നിന് മിഴിയില്‍ വഴി തട്ട് കണ്പീലി ചിമ്മാതെ നിന്നെ
എന്ചുവരില് വിരലോട് നിന് പേരു ചേര്‍ക്കുന്നു താനേ…’
ഹരിനാരായണന് രചിച്ച് മെജോ ജോസഫ് ഈണമിട്ട കെ.എസ്. ഹരിശങ്കര്‍ പാടിയ ഗാനത്തിന്റെ ചലച്ചിത്രാവിഷ്ക്കാരണമാണ് പുറത്തിറക്കിരിയിക്കുന്നത്.
പുതുമുഖം ബാലാജി ജയരാജും വര്‍ഷാ വിശ്വനാഥുമാണ് ഗാനരംഗത്തിലെ അഭിനേതാക്കള്‍. തമിഴിലെ പ്രശസ്ത കോറിയോഗ്രാഫറായ പ്രശാന്താണ് ഈ ഗാനരംഗത്തില്‍ കോറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്.
ഹൈദ്രാബാദ് റാമോജി ഫിലിം സ്റ്റുഡിയോയിലാണ് ഗാനരംഗം ചിത്രീകരിക്കപ്പെട്ടത്. മരക്കാറിനു ശേഷം രാമോജി ഫിലിം സ്റ്റുഡിയോയില്‍ ചിത്രീകരിക്കുന്ന മലയാള ചിത്രം കൂടിയാണ് ഓശാന.
എം.ജെ.എന്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്ട്ടിന് ജോസഫ്മായിപ്പനാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീര്‍ണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍,
ഷോബി കണ്ണങ്കാട്ട്, ഗാനങ്ങള്‍- സാല്‍വിന്‍ വര്‍ഗീസ് എന്നിവരാണ്. ജിതിന് ജോസാണ് കഥയും തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അല്‍ത്താഫ് സലിം, ബോബന് സാമുവല്‍, നിഴല്‍കള്‍ രവി, സാബുമോന്, ഡോ. ജോവിന് ഏബ്രഹാം, വിനു വിജയകുമാര്‍, ഷാജി മാവേലിക്കര, ഗൗരി മോഹന്‍, ചിത്രാനായര്‍, സ്മിനു സിജോ, എന്നിവരും ബാല താരങ്ങളായ ജാന്‍വി മുരളിധരന്, ആദിത്യന്, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം- മെല്ബിന് കുരിശിങ്കല്‍, എഡിറ്റിംഗ്- സന്ധീപ് നന്ദകുമാര്‍, കലാസംവിധാനം- ബനിത് ബത്തേരി,
കോസ്റ്റ്യും ഡിസൈന്‍- ദിവ്യാ ജോബി, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശ്രീകുമാര്‍ വള്ളംകുളം, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സബിന്‍ കാട്ടുങ്കല്‍, പ്രൊജക്റ്റ് ഡിസൈന്‍- അനുക്കുട്ടന് ഏറ്റുമാന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- കമലാക്ഷന്‍ പയ്യന്നൂര്‍, പി.ആര്.ഒ.- വാഴൂര്‍ ജോസ്, ഫോട്ടോ- സന്തോഷ് പട്ടാമ്പി.
Recent Comments