സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്നു മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്വെച്ചായിരുന്നു മരണം. നിപ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങുകള്‍ നടത്തുക.
ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കട് മിംസ് ആശുപത്രിയിലെത്തിയച്ചത്. ഇവിടെവെച്ചാണ് നിപയെന്ന് സംശയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നതും ശ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്വീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. 14 കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണമുണ്ടെന്നുംയ ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 22 പേരാണ് നിപ ബാധിച്ച് മരിച്ചത്.
246 പേരാണ് 14 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത്. അവരില്‍ 63 പേര് ഹൈറിസ്കിലാണുള്ളത്. ഹൈറിസ്ക് പട്ടികയിലുള്ള രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്ക് അയയ്ക്കും. പുനെയില്‍നിന്നും മൊബൈല്‍ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകള്‍ കയറി സര്‍വ്വേ നടത്തും.
മലപ്പുറം ജില്ലയിലുള്ളവര്‍ എല്ലാവരും മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മദ്രസ, ട്യൂഷന് സെന്റര്‍ നാളെ പ്രവര്‍ത്തിക്കരുത്. മുന്‍കൂട്ടി തീരുമാനിച്ച പിരപാടികള്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
Recent Comments