മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു. വിനോദ് ജി. പിള്ളയും സിന്ധുവിനോദുമാണ് നിരഞ്ജനയുടെ മാതാപിതാക്കള്‍. പാലിയത്ത് വച്ച് ഡിസംബര്‍ ആദ്യമാണ് വിവാഹം. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വിവാഹാനന്തരച്ചടങ്ങുകളും നടക്കും.
ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചലച്ചിത്രത്തിലൂടെയാണ് നിരഞ്ജന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഡ്രാമ, സകലകലാശാല, സൂത്രക്കാരന്‍, ഫൈനല്‍സ്, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തു. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം എന്നിവയാണ് നിരഞ്ജന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങള്‍.
ഫാഷന്‍ ഡിസൈനറാണ് നിരഞ്ജന. ഡെല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന് സച്ചിന് വിവാഹിതനാണ്. ഡോ. ഐശ്വര്യ നായരാണ് ഭാര്യ.
Recent Comments