പൊതു ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് . തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാഷ്ട്രപതിയെ സന്ദർശിച്ച ശേഷം ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ എത്തിയത് . നേരത്തെ ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷമാണ് ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പേ പ്രതിപക്ഷ ബഹളം പതിവുപോലെ ഉണ്ടായി.. സഭാ നടപടി ആരംഭിക്കുമ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ബഹളത്തിനിടയിലാണ് നിർമലാ സീതാരാമൻ തന്റെ എട്ടാമത്തെ ബജറ്റ് തുടങ്ങിയത്.
വികസനത്തിനു മുൻതൂക്കം നൽകുന്ന ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് .വികസന ഭാരതത്തിലേക്ക് നയിക്കുന്ന ബജറ്റായി വിശേഷിപ്പിക്കുന്നു.യുവാക്കൾ ,സ്ത്രീകൾ ,കർഷകർ ,മധ്യ വർഗം എന്നിവർക്ക് പരിഗണന നൽകുന്ന ബജറ്റാണിത് .,കർഷകർക്ക് കരുതൽ ,പലിശ രഹിത വായ്പ ,സംസ്ഥാനങ്ങൾക്ക് ഒന്നരലക്ഷം കോടി,സ്ത്രീകളെ സംഭരകരാക്കും എന്നിവ പ്രഖ്യാപിക്കുമ്പോൾ തന്നെ ബിഹാറിനു കൂടുതൽ പരിഗണനയും ബജറ്റ് നൽകുന്നുണ്ട്.രാജ്യത്ത് സമ്പൂർണ ദരിദ്ര നിർമ്മാർജ്ജനമാണ് ബജറ്റ് ലക്ഷ്യമിടുന്നത് .
പി എം ധനഭാഗ്യ പദ്ധതി നൂറു ജില്ലകൾ ,കിസാൻ പദ്ധതിയിലെ വായ്പാ പരിധികൾ വർധിപ്പിച്ചു , മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി,ലക്ഷ ദ്വീപിനും ആൻഡമാൻ നിക്കോബാറിനും പ്രത്യേക പദ്ധതി,സ്റ്റാർട്ട് ആപ്പിൾ 27 മേഖലകളെ കൂടി ഉൾപ്പെടുത്തി ,കിസാൻ ക്രെഡിറ്റ് അഞ്ചുലക്ഷമായി ഉയർത്തി ,ചെറുകിട ഇടത്തരം വായ്പയ്ക്കായി 5 .7 കോടി , പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി ,ഭക്ഷ്യ സംസ്കരണത്തിനു പ്രത്യേക പദ്ധതി.ബിഹാറിൽ പുതിയ ഫുഡ് ടെക്നോളജി പദ്ധതി ,അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി,ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും ,മെയ്ഡ് ഇന്ത്യ ടാഗിനു പ്രചാരം,പാറ്റ്ന ഐ ഐ ടിക്ക് പ്രത്യേക പദ്ധതി ,ആദിവാസി വനിതാ വ്യവസായ പദ്ധതികൾ ,ബിഹാറിനു മഖാനാ ബോർഡ് ,പാദരക്ഷ നിർമ്മാണ മേഖലയിൽ 2 2 കോടി തൊഴിൽ അവസരങ്ങൾ ,സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും ,ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും,വനിതാ സംഭരകർക്ക് രണ്ടുകോടി വരെ വായ്പ ,ജലജീവൻ പദ്ധതി 2028 വരെ നീട്ടി ,വഴിയോര കച്ചവടക്കാർക്കായി ,ആണവ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ,പ്രോട്ടീൻ സംബന്ധമായ താമര വിത്ത് കൃഷിക്ക് പ്രോത്സാഹനം .
നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം തുടരുകയാണ് .ബിഹാറിനു കൂടുതൽ ആനുകൂല്യങ്ങൾ നൽകിയത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കും .മാസങ്ങൾക്കകം നടക്കാൻ പോവുന്ന ബീഹാർ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബജറ്റിൽ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് .
Recent Comments