സുഗീതിന്റെ ഓര്‍ഡിനറി എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് നിഷാദ് കെ. കോയ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മധുരനാരങ്ങ, ശിക്കാരി ശംഭു, പോളിടെക്നിക്ക്, തോപ്പില്‍ ജോപ്പന് തുടങ്ങിയ തിരക്കഥകളും നിഷാദ് കോയയില്‍നിന്ന് പിറവി കൊണ്ടവയാണ്. ഏറ്റവും ഒടുവില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത പകലും പാതിരാവും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിഷാദായിരുന്നു. ഇപ്പോള്‍ ഇതാ നിഷാദ് ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. അതിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നതും നിഷാദ് തന്നെയാണ്. പൂര്‍ണ്ണമായും ഒരു പ്രണയകഥയാണ് ആദ്യ സംവിധാന സംരംഭത്തിനായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. പുതിയ തലമുറയിലെയും പഴയ തലമുറയിലെയും താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും. ഗോപി സുന്ദറാണ് ചിത്രത്തന്റെ സംഗീത സംവിധായകന്. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും. എന്‍.എം. ബാദുഷയും ഷിനോയ് മാത്യുവും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments