1995 ലാണ് നിസാര്‍ ത്രീമെന്‍ ആര്‍മി സംവിധാനം ചെയ്ത് പുറത്തിറക്കിയത്. ദിലീപും പ്രേംകുമാറും ഇന്ദ്രന്‍സും ദേവയാനിയുമൊക്കെയായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറം നിസാര്‍ ടൂ മെന്‍ ആര്‍മി എന്ന ചിത്രവുമായി രംഗപ്രവേശനം ചെയ്യുകയാണ്. ടൈറ്റിലിലുള്ള സാമ്യത മാത്രമേയുള്ളൂ, പ്രമേയവും ട്രീറ്റ്മെന്റും ഏറെ വ്യത്യസ്തമാണെന്ന് നിസാര്‍ പറയുന്നു.
ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍. ആ പണത്തില്‍ കണ്ണുവച്ചെത്തുന്ന മറ്റൊരാള്‍. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളാണ് ടൂ മെന്‍ ആര്‍മിയുടെ ഇതിവൃത്തം. സ്വന്തമായി അധ്വാനിച്ച് കൂട്ടിയതും, വിദേശത്ത് നിന്ന് മക്കള്‍ അയക്കുന്നതുമായ വലിയൊരളവ് പണം ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ച് വച്ച്, നിധി കാക്കുന്ന ഭൂതത്തെപ്പോലെ അതിന് കാവലിരുന്ന് തീര്‍ത്തും ഒറ്റപ്പെട്ടു പോയ വൃദ്ധന്റെ ജീവിതത്തിലേക്ക് എങ്ങനെയും എളുപ്പവഴിയില്‍ പണമുണ്ടാക്കാനുള്ള ലക്ഷ്യവുമായെത്തുന്ന ചെറുപ്പക്കാരന് കടന്നു വരുന്നതോടെ കഥ മാറിമറിയുകയാണ്. ഇന്ദ്രന്‍സും ഷാഹിന്‍ സിദ്ദിഖുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്.കെ. കമ്മ്യൂണിക്കേഷന്റെ ബാനറില്‍ കാസിം കണ്ടോത്താണ് ടൂ മെന്‍ ആര്‍മി നിര്‍മ്മിക്കുന്നത്. പ്രസാദ് ഭാസ്കരന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ജൂലൈ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും
ഛായാഗ്രഹണം ദയാനന്ദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിയാസ് മണോലില്‍, സംഗീതം അജയ് ജോസഫ്, ഗാനരചന ആന്റണി പോള്‍, കലാസംവിധാനം വത്സന്, എഡിറ്റിംഗ് ജയചന്ദ്രകൃഷ്ണ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ റസല്‍ നിയാസ്, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, പിആര്‍ഒ എഎസ് ദിനേശ്.
Recent Comments