ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ മള്‍ട്ടിവേര്‍സ് സൂപ്പര്‍ ഹീറോ ആയി മലയാളത്തിന്റെ യുവസൂപ്പര്‍താരം നിവിന്‍ പോളി. നിവിന്‍ നായകനായി എത്തുന്ന ‘മള്‍ട്ടിവേര്‍സ് മന്മഥന്’ എന്ന ചിത്രം പ്രഖ്യാപിച്ചു. ആദിത്യന് ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. കോമഡി ആക്ഷന്‍ ഫാന്റസി എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നതും നിവിന്‍ പോളി തന്നെയാണ്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹരചയിതാക്കള്‍. അനീഷ് രാജശേഖരന് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിഡി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘മള്‍ട്ടിവേര്‍സ് മന്മഥന്’ ഒരുങ്ങുന്നത്. നിലവില്‍ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
അടുത്തിടെ ശാരീരികമായി ഗംഭീര ട്രാന്സ്ഫോര്മേഷന് നടത്തിയ നിവിന്‍ പോളിയുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ‘മള്‍ട്ടിവേര്‍സ് മന്മഥന്’ ഉള്‍പ്പെടെ ഒരുപിടി ഗംഭീര ചിത്രങ്ങളാണ് ഈ വര്‍ഷം നിവിന്‍ പോളി നായകനായി അണിയറയില്‍ ഒരുങ്ങുന്നത്.
Recent Comments