‘ജനഗണമന’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മെയ് 1 നാണ് ലോകവ്യാപകമായി ചിത്രം റിലീസിനെത്തുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരിസ് മുഹമ്മദാണ് കഥാകാരന്.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന് സ്റ്റീഫനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളിക്കൊപ്പം അനുപമ പരമേശ്വരന്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ‘മലയാളി ഫ്രം ഇന്ത്യ’.
Recent Comments