വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലെ നിഥിന് മോളിയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിക്കുകയും അത് ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച യഥാര്‍ത്ഥ നിവിന്‍പോളി കൊല്‍ക്കത്തയിലാണ്. തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ നിഥിന് മോളിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ അദ്ദേഹം കൊല്‍ക്കത്തയിലിരുന്ന് അപ്പപ്പോള്‍ അറിയുന്നുമുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നഷ്ടബോധവും നിവിനുണ്ട്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുന്നത് കൊല്‍ക്കത്തയിലാണ്. കൊക്കത്തയ്ക്ക് പുറമെ ബംഗ്ലാദേശിലും ചിത്രീകരണം നടക്കുന്നുണ്ട്. മുപ്പത് ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ റ്റൈറ്റ് ഷെഡ്യൂളുകള്ക്കിടയില്നിന്ന് ഒരു തരത്തിലും കേരളത്തിലേയ്ക്ക് എത്തിച്ചേരാന്‍ നിവിന്‍ കഴിയുമായിരുന്നില്ല.
നിവിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമാണ് ആക്ഷന്‍ ഹീറോ ബിജുവിലെ ബിജു പൗലോസ്. കരിയറിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ നിവിന്റെ കരിയറിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതിനിടയിലാണ് നിഥിന്മോളിയെ പ്രേക്ഷകര്‍ ഏറ്റെടുത്ത്. ഡിജോ ജോസ് ആന്റണിയുടെ മലയാളി ഫ്രം ഇന്ത്യയും പ്രദര്ശനത്തിനൊരുങ്ങുകയാണ്. മെയ് 1 ന് ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രൊമോഷനായി നിവിന്‍ ഈ മാസം അവസാനത്തോടെ കേരളത്തിലെത്തുമെന്നുമറിയുന്നു. ദി ക്വീന്‍, ജനഗണമന എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. മലയാളി ഫ്രം ഇന്ത്യയിലെ ആല്‍പ്പറമ്പില്‍ ഗോപിയും നിവിന്‍ പ്രതീക്ഷ ഉണര്‍ത്തുന്ന കഥാപാത്രമാണ്. നിലവില്‍ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിലും ടീസറിലും പ്രൊമോവീഡിയോയിലെല്ലാം ചിത്രത്തിന്റെ വിജയത്തെ അടിവരയിട്ട് പറയുന്നുമുണ്ട്.
Recent Comments