നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ – ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം “ബേബി ഗേൾ”ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കെ നായകൻ നിവിൻ പോളി ഈ വിഷുദിനത്തിൽ ആണ് ആദ്യമായ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. വണ്ണമൊക്കെ കുറച്ച് സ്റ്റൈലിഷ് ലുക്കിൽ സുന്ദരനായാണ് താരത്തിന്റെ തിരിച്ചുവരവ്. നേരത്തെ സോഷ്യൽ മീഡിയയിൽ പുറത്തുവന്ന നിവിൻ പോളിയുടെ പുതിയ ഗെറ്റപ്പ് ആരാധകാരെ ആവേശത്തിലാഴ്ത്തിയിരുന്നു. വാദ്യമേളങ്ങളോടെ സംവിധായകൻ അരുൺ വർമ്മ നിവിൻ പോളിയെ പൂമാലയിട്ട് സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും സന്നിഹിതരായിരുന്നു. ഈ ചിത്രത്തിൽ “ബേബി ഗേൾ” ആയി എത്തുന്നത് ഈ ചിത്രത്തിന്റെ തന്നെ പ്രൊഡക്ഷൻ ഇൻ ചാർജ് ആയ അഖിൽ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ്. സെറ്റിൽവെച്ച് നിവിൻ പോളി “ബേബി ഗേളിനെ” തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ ഒരു വിഷു കാഴ്ച്ച തന്നെയായിരുന്നു.
മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് “ബേബി ഗേൾ”. മാജിക് ഫ്രെയിംസിന്റെ എല്ലാമായ ലിസ്റ്റിൻ സ്റ്റീഫനെ സംബന്ധിച്ച് ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ “ട്രാഫിക് ” ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ് ചിത്രം “ഗരുഡൻ “ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി “ബേബി ഗേൾ ” നുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ.
ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ (“ബേബി ഗേൾ”) മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ, സംഗീതം – ജേക്സ് ബിജോയ്, കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ, കലാസംവിധാനം – അനീസ് നാടോടി, കോസ്റ്റ്യും മെൽവി. ജെ.
മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അഡ്മിനിസ്ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. പ്രൊമോഷൻ കൺസ്ൾട്ടന്റ് വിപിൻ കുമാർ. വി. ഡിജിറ്റൽ പ്രൊമോഷൻസ് ആഷിഫ് അലി. അഡ്വർടൈസിംഗ് – ബ്രിങ്ഫോർത്ത്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.
Recent Comments