വിജയ് യേശുദാസ് ആലപിച്ച് വിക്ടര്‍ ജോസഫിന്റെ രചനയില്‍ ഷാജി ജൂസാ ജേക്കബ്ബ് സംഗീതം നല്കിയ നിഴലായ് എന്ന ആല്‍ബം സംവിധാനം ചെയ്തത് വിനോദ് ഗോപിജിയാണ്. ഇന്ദ്രജിത്ത് പ്രശാന്ത്, കീര്‍ത്തി കൃഷ്ണ എന്നിവര്‍ ഇഴുകിച്ചേര്‍ന്നഭിനയിച്ച ആല്‍ബത്തില്‍ പ്രഭ, ശ്യാം, സജിന്‍ മിറാണ്ട, വാള്‍ട്ടര്‍ ജോസഫ്, വിനീത എന്നിവരും കഥാപാത്രങ്ങളാകുന്നു.
മഹിഷാ വിജയന്റെ ഛായാഗ്രഹണത്തില്‍ നിഴലായ് നന്നായി ആസ്വദിക്കാന്‍ സഹായിക്കുന്നു. എഡിറ്റിംഗും മഹി ഷ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മനോഹരഗാനം യുവമനസ്സുകളെ കീഴടക്കുമെന്ന് നിസ്സംശയം പറയാം.
കോ-പ്രൊഡ്യൂസര്‍ ഐവിന് സണ്ണി, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് കൃഷ്ണ, മധു കൃഷ്ണന്. മേക്കപ്പ് മോഹന്‍ദാസ്, കല വിനീഷ്, കീസ് ബോള്‍ഷോയി, തബല ഹരികൃഷ്ണ മൂര്‍ത്തി, ഫ്ളൂട്ട് വീണ സൗന്ദരരാജന് എന്നിവരാണ് മറ്റണിയറപ്രവര്ത്തകര്.
Recent Comments