കലയാണ് വ്യക്തിയെക്കാളും വലുത്. അതിനാല്‍ ഇനി മുതല്‍ തന്നെ ഉലകനായകനെന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന് കമല്ഹാസന്. ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമല്‍ഹാസന്റെ അഭ്യര്‍ത്ഥന.
ഒന്നുകില്‍ കമല്ഹാസന് എന്ന് വിളിക്കാം. അതല്ലെങ്കില്‍ കമല്‍, അതുമല്ലെങ്കില്‍ കെ.എച്ച് എന്ന് ഉപയോഗിക്കാം. ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയേക്കാള്‍ വലുതല്ല കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയെകുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും കമല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
Recent Comments