എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. അതോടെ സിപിഎം നേതാക്കൾക്ക് താൽക്കാലിക ആശ്വാസം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ഇന്ന് (6-2-2025 ) ഹൈക്കോടതി തള്ളിയത്. കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നത് തുടരും. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം. മാത്രമല്ല, അന്വേഷണത്തിലെ പുരോഗതിയെക്കുറിച്ച് അന്വേഷണ സംഘം ഹർജിക്കാരിയെ അറിയിക്കണം. ഹർജിയിൽ പറഞ്ഞിരിക്കുന്ന കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ആരോപണങ്ങളെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കോടതി വിധിയിൽ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി.
നവീൻ ബാബുവിന്റേത് തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരുക്കുകൾ ഒന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുതന്നെ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർഗോഡ് പെരിയയിൽ നടന്ന ഇരട്ട കൊലപാതകം സിബിഐ അനേഷിച്ചതുകൊണ്ടാണ് പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയത് .അത് സിപിഎമ്മിന് വൻ തിരിച്ചടിയായിരുന്നു. സി ബി ഐ അനേഷണം തടയാൻ വേണ്ടി ഒരു കോടിയോളം രൂപ ചെലവഴിച്ച് സുപ്രീം കോടതിയിൽ വരെ സംസ്ഥാന സർക്കാർ പോയിരുന്നു. എന്നിട്ടും സിബിഐ വരികയും കൊലക്കേസ് പ്രതികളെ കണ്ടെത്തുകയും കൊത്തി ശിക്ഷിക്കുകയും ചെയ്തു. പെരിയ കേസിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ അടക്കമുല്ല നേതാക്കൾ പ്രതികളാണ് .
നവീൻ ബാബുവിന്റെ മരണം സിബിഐ അനേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഹർജി തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയിൽ നവീൻ ബാബുവിന്റെ കുടുംബം അപ്പീൽ നൽകുമെന്നാണ് സൂചന .നവീൻ ബാബുവിന്റെ മരണം സിബിഐ അനേഷിച്ചാൽ യഥാർത്ഥ പ്രതികളെ സിബിഐ കണ്ടെത്തുമെന്ന് ഉറപ്പാണെന്ന് നവീൻ ബാബുവിന്റെ കുടുംബം വിശ്വസിക്കുന്നു.പ്രതികളിൽ പലരും സിപിഎമ്മുമായി ബന്ധമുള്ളവരായതിനാൽ കേരള പോലീസ് അനേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം വിശ്വസിക്കുന്നത്.അതുകൊണ്ടാണ് കേരള പോലീസിന്റെ അനേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചത് .
Recent Comments