രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്ഗോപി വില്ലനായി അഭിനയിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ മാത്രമല്ല ചില ഇംഗ്ലീഷ് മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ് സുരേഷ്ഗോപിയെ വിളിച്ചത്.
‘എനിക്കറിയില്ല.’ അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
പക്ഷേ വാര്‍ത്തകള്‍ ശക്തമായി പ്രചരിക്കുകയാണല്ലോ?
എന്റെ മെസഞ്ചറിലേയ്ക്കും ധാരാളം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത് മാത്രമേ എനിക്കും അറിയൂ.
ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ആരെങ്കിലും താങ്കളെ ബന്ധപ്പെട്ടിരുന്നോ?
ഇതുവരെയില്ല.
അതിനര്‍ത്ഥം വാര്‍ത്ത തെറ്റാണന്നല്ലേ?
അങ്ങനെയൊരു ആലോചന അവര്‍ക്കിടയില്‍ നടക്കുന്നുണ്ടോയെന്ന് അറിയില്ല. ഏതായാലും ഇക്കാര്യം ആരും എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല.
സുരേഷ് ഗോപി പറഞ്ഞു.
രാംചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് മാസങ്ങള്‍ക്ക് മുമ്പ് പൂനെയില്‍ ആരംഭിച്ചിരുന്നു. കൈറ അദ്വാനിയാണ് നായിക. മലയാളത്തില്‍നിന്നും ജയറാമും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതിനിടയിലാണ് സുരേഷ്ഗോപി പ്രതിനായകനായി എത്തുന്നുവെന്ന വാര്‍ത്തകളും എത്തിക്കൊണ്ടിരിക്കുന്നത്.
മുമ്പ് വിക്രമിനോടൊപ്പം ശങ്കറിന്റെ ‘ഐ’യിലാണ് സുരേഷ്ഗോപി ഒരു പ്രതിനായകവേഷം ചെയ്തത്. അതിനെത്തുടര്‍ന്ന് നിരവധി വില്ലന്‍ വേഷങ്ങള്‍ തമിഴില്‍നിന്ന് അദ്ദേഹത്തെ തേടിയെത്തിയെങ്കിലും എല്ലാം അദ്ദേഹം ഒഴിവാക്കുകയായിരുന്നു.
ശങ്കര്‍ രാംചരണ്‍ പ്രൊജക്ടിന്റെ കാര്യത്തില്‍ പക്ഷേ സുരേഷ്ഗോപി അല്‍പ്പംകൂടി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
‘മികച്ച കഥാപാത്രമാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നാണ്’ അദ്ദേഹം പറഞ്ഞത്.
ഏതായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
Recent Comments